പ്രശോഭ്
എടപ്പാള്‍: വിവാഹമുറപ്പിച്ചശേഷം വധുവിന്റെ വീട്ടില്‍നിന്ന് 10 ലക്ഷം രൂപ തട്ടി മുങ്ങിയ കേസിലെ ഒരു പ്രതിയെ കൂടി അന്വേഷണസംഘം അറസ്റ്റു ചെയ്തു. കൊല്ലം അഞ്ചാലമ്മൂടില്‍ പ്രശോഭി(32)നെയാണ് തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറയ്ക്കല്‍ എന്നിവര്‍ അറസ്റ്റുചെയ്തത്.
പ്രതിശ്രുത വരന്റെ മാതാപിതാക്കളടക്കമുള്ള 'വ്യാജ' ബന്ധുക്കളെ സംഘടിപ്പിച്ചു നല്‍കിയത് ഇയാളായിരുന്നു. ഗൂഗിളില്‍ ഉയര്‍ന്ന ജോലിക്കാരനാണെന്ന് ധരിപ്പിച്ച് ചങ്ങരംകുളത്തെ അധ്യാപികയുടെ മകളുമായി വിവാഹമുറപ്പിക്കുകയും പിതാവ് അത്യാസന്ന നിലയിലാണെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ വീട്ടില്‍നിന്ന് പത്തുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങുകയും ചെയ്തതായാണ് പരാതി.
വിവാഹമുറപ്പിച്ച കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡില്‍ നോട്ടിക്കണ്ടത്തില്‍ അക്ഷയ് (30), സുഹൃത്തും സഹായിയുമായ കൊല്ലം കരവല്ലൂരില്‍ അജി(40) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
വിവാഹപ്പരസ്യം നല്‍കിയശേഷം വിളിക്കുന്നവരോട് ഗൂഗിളില്‍ ഉന്നത ജോലിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിസ നല്‍കാമെന്ന് പറഞ്ഞ് 2.5 കോടി രൂപ തട്ടിയെടുത്ത കേസും പ്രതികള്‍ക്കെതിരേ നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Content Highlights: edappal marriage fraud case one more accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..