ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞ് വനിതാ ഡോക്ടറെ വിവാഹം കഴിച്ചത് തട്ടുകടയുടമ; വന്‍ സ്ത്രീധനം, പിടിയില്‍


പ്രഭാകരൻ

ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസറായി ചമഞ്ഞ് ഡോക്ടറെ വിവാഹംചെയ്ത തട്ടുകടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ അശോക് നഗര്‍ ജാഫര്‍ഖാന്‍പേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. സ്ത്രീധനം ഉപയോഗിച്ച് കടംവീട്ടാനാണ് 2020-ല്‍ പ്രഭാകരന്‍ ഡോ. ഷണ്‍മുഖ മയൂരിയെ വിവാഹംചെയ്തതെന്ന് പോലീസ് പറഞ്ഞു.

2019-ല്‍ മറ്റൊരുസ്ത്രീയെ പ്രഭാകരന്‍ വിവാഹംചെയ്തിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ട്. കടംകയറിയതോടെ കുടുംബത്തിന്റെ അറിവോടെത്തന്നെയാണ് പ്രഭാകരന്‍ രണ്ടാമത് വിവാഹം കഴിച്ചത്. പിഎച്ച്.ഡി. നേടിയിട്ടുള്ള താന്‍ മദ്രാസ് ഐ.ഐ.ടി.യില്‍ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നാണ് പ്രഭാകരന്‍ മയൂരിയെ അറിയിച്ചത്. മുംബൈയില്‍ താമസിക്കുന്ന മയൂരിയുടെ മാതാപിതാക്കള്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹത്തിനു സമ്മതംനല്‍കി. 110 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത്.

വിവാഹം കഴിഞ്ഞശേഷം പ്രഭാകരന്‍ എല്ലാദിവസവും രാവിലെ വീട്ടില്‍നിന്നിറങ്ങും. വൈകീട്ടുമാത്രമേ വീട്ടില്‍ തിരിച്ചെത്തുകയുള്ളൂ. വീട്ടില്‍ സമയം ചെലവഴിക്കാത്തതിനെ ചോദ്യംചെയ്തപ്പോള്‍ പ്രഭാകരന്‍ മയൂരിയെ ദേഹോപദ്രവം ചെയ്തു. പ്രൊഫസറായതിന്റെ തിരക്കുമൂലമാണ് മകന് വീട്ടില്‍ സമയം ചെലവിടാനാകാത്തതെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ മകനെ സംരക്ഷിച്ചു. പ്രഭാകരന്റെയും വീട്ടുകാരുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത കലശലായപ്പോള്‍ മയൂരിക്ക് സംശയം കനത്തു. തുടര്‍ന്ന് മയൂരിയും സഹോദരനും മദ്രാസ് ഐ.ഐ.ടി.യില്‍ നേരിട്ടുചെന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. അതിനിടയില്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണം വിറ്റ് പ്രഭാകരന്‍ കടങ്ങള്‍ വീട്ടുകയും വീട് അറ്റകുറ്റപ്പണി നടത്തുകയും തട്ടുകട മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. മയൂരി അശോക് നഗര്‍ വനിതാപോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രഭാകരനെ അറസ്റ്റുചെയ്തു. ആള്‍മാറാട്ടം, സ്ത്രീധനപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

Content Highlights: eatery owner impersonated as iit professor and married woman doctor in chennai

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented