അപമര്യാദയായി പെരുമാറിയെന്ന് DYFI വനിതാ നേതാവിന്റെ പരാതി; CPM ലോക്കല്‍ സെക്രട്ടറിക്കെതിരേ നടപടി


പ്രതീകാത്മക ചിത്രം | Mathrubhumi archives

കണ്ണൂര്‍: വനിതാ പാര്‍ട്ടി പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമായെന്ന പരാതിയില്‍ സി.പി.എം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ ശ്രീജിത്തിനെതിരേ പാര്‍ട്ടി നടപടി. ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്ന് ശ്രീജിത്തിനെ നീക്കി. അതേസമയം, പാര്‍ട്ടി അംഗമായി തുടരും. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ശ്രീജിത്തിനെതിരെ പരാതി നല്‍കിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പോകവെ ഏപ്രില്‍ 22-നായിരുന്നു സംഭവം.

ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫീസില്‍ എത്താനും ശ്രീജിത്ത് വനിതാ നേതാവിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ചെത്തിയ വനിതാ നേതാവിനോട് ഓഫീസില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയില്‍ അടിയന്തര നടപടി എടുക്കാനും ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

Content Highlights: dyfi woman leader given complaint against cpm kanichar local secretary; party takes action

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented