പോക്‌സോ കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും സഹോദരനും അറസ്റ്റിൽ; കോടതിവളപ്പില്‍ ജീവനൊടുക്കാന്‍ ശ്രമം


അജീഷ്, അജയ്‌ഘോഷ്‌

ചിറ്റൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്.

അജീഷ് പാറക്കളത്തെ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും സി.പി.എം. പ്രവര്‍ത്തകനുമാണ്. ചിന്ത വായനശാലാ ഭാരവാഹിയുമാണ്.



സഹോദരന്‍ അജയ്‌ഘോഷ് എസ്.എഫ്.ഐ. പ്രവര്‍ത്തകനാണ്. പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി നടപടിയെടുത്തതായി സൂചനയുണ്ട്.

സ്‌കൂളില്‍നടന്ന കൗണ്‍സലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതിവളപ്പില്‍വെച്ച് പോലീസ് വിലങ്ങഴിച്ചു. അപ്പോള്‍ അജയ്‌ഘോഷ് പോലീസിനെ വെട്ടിച്ച് മതില്‍ചാടി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍പ്പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൈയ്ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന്, ജില്ലാ ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തില്‍വെച്ച ശേഷം ജയിലിലേക്ക് മാറ്റി.

കോടതിവളപ്പില്‍ പോലീസിനെ വെട്ടിച്ചോടിയ ഒരു യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

Content Highlights: DYFI local leader and brother arrested in POCSO case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented