സ്റ്റേഷനിലെത്തി പ്രതിപറഞ്ഞു'ഞാന്‍ എന്റെ പെണ്ണിനെ കൊന്നു';ആറുവര്‍ഷത്തെ പ്രണയം വൈരാഗ്യമായി മാറി


കൊല്ലപ്പെട്ടത് ഡി.വൈ.എഫ്.ഐ. പ്രാദേശിക വനിതാനേതാവ്

ഡി.വൈ.എഫ്.ഐ. ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗമായ സൂര്യപ്രിയയുടെ മൃതദേഹത്തിൽ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പുഷ്പക്രം സമർപ്പിക്കുന്നു, ഇൻസെറ്റിൽ സൂര്യപ്രിയയും സുജീഷും

ചിറ്റില്ലഞ്ചേരി: ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവായ യുവതിയെ വീട്ടിനുള്ളില്‍ കയറി യുവാവ് കഴുത്തുഞെരിച്ചുകൊന്നു. ചിറ്റില്ലഞ്ചേരി കോന്നല്ലൂര്‍ ശിവദാസിന്റെയും ഗീതയുടെയും ഏക മകളായ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ പയ്യക്കുണ്ട്വീട്ടില്‍ എസ്. സുജീഷ് (24) ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

കോളേജ് പഠനകാലംമുതല്‍ ഇരുവരുംതമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും കുറച്ചുനാളായി സൂര്യപ്രിയയ്ക്ക് കുടുംബത്തിലെ മറ്റൊരാളുമായി പ്രണയമുണ്ടെന്ന തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് കരുതുന്നുവെന്നും ആലത്തൂര്‍പോലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മരിച്ച സൂര്യപ്രിയ മേലാര്‍കോട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അംഗവും ഡി.വൈ.എഫ്.ഐ. ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗവും ചിറ്റില്ലഞ്ചേരി മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയുമാണ്.

മറ്റൊരാളുമായുള്ള പ്രണയത്തെച്ചൊല്ലി കഴിഞ്ഞദിവസം രാത്രി ഇരുവരുംതമ്മില്‍ ഫോണിലൂടെ തര്‍ക്കമുണ്ടായിരുന്നതായും ബുധനാഴ്ചരാവിലെ താന്‍ കോന്നല്ലൂരിലെ വീട്ടില്‍ എത്തിയിരുന്നുവെന്നും സുജീഷ് പോലീസിനോടുപറഞ്ഞു. ഈ സമയം അമ്മ ഗീതയും മുത്തച്ഛന്‍ മണിയും വീട്ടിലുണ്ടായിരുന്നില്ല.

ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ സൂര്യപ്രിയ കൈയിലെ വളകള്‍ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വീട്ടിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് സുജീഷ് പോലീസിന് മൊഴിനല്‍കിയത്.

മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷമാണ് സുജീഷ് ബൈക്കില്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ആലത്തൂര്‍പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകവിവരം സമീപവാസികള്‍പോലും അറിയുന്നത്. സുജീഷ് തമിഴ്നാട്ടിലെ കരൂരില്‍ ഈന്തപ്പഴ കമ്പനിയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയാണ്.

സംഭവസ്ഥലം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, ആലത്തൂര്‍ ഡിവൈ.എസ്.പി. എ. അശോകന്‍, സി.ഐ. ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍, എസ്.ഐ. എം.ആര്‍. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊലപാതകം നാടറിഞ്ഞത് പോലീസെത്തിയശേഷം

ചിറ്റില്ലഞ്ചേരി: കോന്നല്ലൂരിലേക്ക് പോലീസ് വാഹനങ്ങള്‍ കുതിച്ചെത്തിയപ്പോള്‍ പ്രദേശവാസികള്‍ക്ക് അമ്പരപ്പായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിഞ്ഞില്ല. സൂര്യപ്രിയ കൊല്ലപ്പെട്ടെന്നറിഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വസിക്കാനായില്ല. സംഭവം പോലീസ് അറിയിച്ചതോടെ സഹപ്രവര്‍ത്തകരുടെയും സൂര്യപ്രിയയെ അറിയുന്നവരുടെയും ഒഴുക്കായിരുന്ന ആ കൊച്ചുവീട്ടിലേക്ക്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകയായിരുന്ന സൂര്യപ്രിയയുടെ മരണം സഹപ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

ആറുവര്‍ഷത്തെ പ്രണയം വൈരാഗ്യമായി മാറി

: ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ പഠിക്കുന്നകാലം മുതല്‍ ആറുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് സുജീഷ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

അടുത്തകാലത്തായി പ്രണയത്തില്‍ ഉലച്ചില്‍ സംഭവിച്ചതായും സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും ആരോപിച്ച് ഇരുവരുംതമ്മില്‍ തര്‍ക്കമുണ്ടായതായും സുജീഷ് പോലീസിനോട് പറഞ്ഞു.

ഇത് സൂര്യപ്രിയ നിഷേധിച്ചെങ്കിലും സജീഷ് അത് വിശ്വസിച്ചില്ല. ഇതേത്തുടര്‍ന്നാണ് പയ്യകുണ്ടില്‍നിന്ന് ബൈക്കില്‍ കോന്നല്ലൂരിലെത്തിയ സുജീഷ് സൂര്യപ്രിയയെ കൊലപ്പെടുത്തിയതായി പറയുന്നത്.

എത്തിയത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത്

:സൂര്യയുടെ മുത്തച്ഛന്‍ മണി, അമ്മ ഗീത, ഗീതയുടെ സഹോദരനും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുമായ രാധാകൃഷ്ണന്‍ എന്നിവരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. അമ്മ ഗീത തൊഴിലുറപ്പ് പണിക്കും രാധാകൃഷ്ണന്‍ ആലത്തൂര്‍ സഹകരണബാങ്കില്‍ ജോലിക്കും പോയിരുന്നു. മുത്തച്ഛന്‍ ചായകുടിക്കാനായി പുറത്തുപോയ സമയത്താണ് സുജീഷ് വീട്ടിലെത്തിയതും സൂര്യപ്രിയയുമായി തര്‍ക്കമുണ്ടാക്കിതും കൊലപാതകം നടത്തിയതും. സൂര്യപ്രിയ മരിച്ചെന്നുറപ്പിച്ചശേഷം സൂര്യപ്രിയയുടെ മൊബൈല്‍ഫോണുമായാണ് സുജീഷ് ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

'ഞാന്‍ എന്റെ പെണ്ണിനെ കൊന്നു'
: ആലത്തൂര്‍ സ്റ്റേഷനിലെത്തിയ സുജീഷ് സ്റ്റേഷനിലെ അന്വേഷണകൗണ്ടറില്‍ ഒരു കാര്യം പറയാനുണ്ടെന്നുപറഞ്ഞാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്. ഞാന്‍ എന്റെ പെണ്ണിനെ കൊന്നു എന്നുപറഞ്ഞാണ് കൊലപാതകവിവരം പോലീസിനോട് അറിയിച്ചത്. ഇതേത്തുടര്‍ന്ന് സുജീഷിനെ കസ്റ്റഡിയിലെടുത്ത ആലത്തൂര്‍പോലീസ് ഉടന്‍തന്നെ കോന്നല്ലൂരിലേക്ക് എത്തുകയായിരുന്നു.

Content Highlights: dyfi leader murder-Six years of love turned into enmity


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented