ഷുഹൈബ്
എരുമപ്പെട്ടി: ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് പിടികൂടിയ ഡി.വൈ.എഫ്.ഐ. നേതാവ് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ചെന്ന് കേസ്. സംഭവത്തില്‍ വെള്ളറക്കാട് വെള്ളത്തേരി കോട്ടപറമ്പില്‍ വീട്ടില്‍ ഷുഹൈബി (27)നെ അറസ്റ്റുചെയ്തു. എരുമപ്പെട്ടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി.സി. അനുരാജിനെ ആക്രമിച്ചെന്ന കേസിലാണ് ഡി.വൈ.എഫ്.ഐ. വെള്ളത്തേരി യൂണിറ്റ് സെക്രട്ടറി കൂടിയായ ഷുഹൈബ് അറസ്റ്റിലായത്.
അതേസമയം ഷുഹൈബിനെ അകാരണമായി മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കുകയാണുണ്ടായതെന്ന് സി.പി.എം. കടങ്ങോട് ലോക്കല്‍ കമ്മിറ്റി ആരോപിക്കുന്നു.
ബുധനാഴ്ച രാവിലെ 11.30-ന് കടങ്ങോട് പഞ്ചായത്ത് ഓഫീസിനു സമീപമാണ് സംഭവം. ഹെല്‍മെറ്റ് വയ്ക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്കില്‍ വരികയായിരുന്ന ഷുഹൈബിനെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസ് വാഹനത്തിലെ പിന്‍സീറ്റില്‍ കയറ്റിയ ഷുഹൈബിനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട് മുന്‍സീറ്റിലിരുന്ന എസ്.ഐ. കൈ പിറകിലേക്കിട്ടു.
ഈ സമയം ഷുഹൈബ് എസ്.ഐ.യുടെ വലതു കൈയില്‍ പിടിച്ച് തിരിച്ചുവെന്നും ആക്രമണത്തില്‍ കൈക്കുഴ തെറ്റിയെന്നുമാണ് പോലീസ് എഫ്.ഐ.ആറിലുള്ളത്. എസ്.ഐ.യെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: dyfi leader attacked sub inspector in thrissur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..