അടിച്ചുപൂസായി ക്ലാസ്മുറിയില്‍ കിടക്കുന്ന അധ്യാപിക, ചുറ്റും കളിക്കുന്ന കുട്ടികളും; കാഴ്ച കണ്ട് ഞെട്ടി


കുഴഞ്ഞുവീണതാകുമെന്ന് കരുതി അധ്യാപികയെ എഴുന്നേല്‍പ്പിക്കാനായി ഉദ്യോഗസ്ഥന്റെ ശ്രമം. അപ്പോഴേക്കും മൂന്നാംക്ലാസിലെയും നാലാംക്ലാസിലെയും കുട്ടികള്‍ ഉദ്യോഗസ്ഥനോട് സത്യം വെളിപ്പെടുത്തി. മദ്യപിച്ചതിനാലാണ് അധ്യാപിക വീണുകിടക്കുന്നതെന്നായിരുന്നു കുട്ടികള്‍ പറഞ്ഞത്.

Photo: Twitter.com/NewsStateMPCG

റായ്പുര്‍: ക്ലാസ്മുറിയില്‍ തറയില്‍ കിടക്കുന്ന അധ്യാപിക, ചുറ്റും കളിച്ചുല്ലസിക്കുന്ന വിദ്യാര്‍ഥികളും. കഴിഞ്ഞദിവസം ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലെ ടിക്കായത്ത്ഗഞ്ച് പ്രൈമറി സ്‌കൂളിലെത്തിയ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ കണ്ട കാഴ്ചയിതായിരുന്നു. അധ്യാപികയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്നാണ് ഉദ്യോഗസ്ഥന്‍ ആദ്യം കരുതിയത്. എന്നാല്‍ കുട്ടികളോട് കാര്യം തിരക്കിയപ്പോളാണ് അധ്യാപിക 'അടിച്ചുപൂസായി' കിടക്കുകയാണെന്ന് വ്യക്തമായത്. ഒടുവില്‍ പോലീസുകാരെ വിളിച്ചുവരുത്തി അധ്യാപികയ്‌ക്കെതിരേ കേസെടുക്കുകയും ചെയ്തു.

വ്യാഴാഴ്ചയാണ് മദ്യലഹരിയില്‍ ക്ലാസ്മുറിയില്‍ വീണുകിടക്കുന്ന നിലയില്‍ അധ്യാപികയെ കണ്ടത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ സിദ്ദീഖ് രാവിലെ 11 മണിയോടെയാണ് സ്‌കൂളില്‍ പരിശോധനയ്ക്കായി എത്തിയത്. എന്നാല്‍ അധ്യാപികയായ ജഗ്പതി ഭഗത് ക്ലാസ്മുറിയില്‍ വീണുകിടക്കുന്നതായിരുന്നു അദ്ദേഹം കണ്ടത്. അധ്യാപികയ്ക്ക് ചുറ്റും വിദ്യാര്‍ഥികള്‍ കളിച്ചുനടക്കുകയായിരുന്നു.

ഇതെല്ലാം കണ്ടതോടെ കുഴഞ്ഞുവീണതാകുമെന്ന് കരുതി അധ്യാപികയെ എഴുന്നേല്‍പ്പിക്കാനായി ഉദ്യോഗസ്ഥന്റെ ശ്രമം. അപ്പോഴേക്കും മൂന്നാംക്ലാസിലെയും നാലാംക്ലാസിലെയും കുട്ടികള്‍ ഉദ്യോഗസ്ഥനോട് സത്യം വെളിപ്പെടുത്തി. മദ്യപിച്ചതിനാലാണ് അധ്യാപിക വീണുകിടക്കുന്നതെന്നായിരുന്നു കുട്ടികള്‍ പറഞ്ഞത്. ഇതോടെ കുട്ടികളുടെ സഹായത്തോടെ ഉദ്യോഗസ്ഥന്‍ അധ്യാപികയെ പിടിച്ച് കസേരയില്‍ ഇരുത്തി. പിന്നാലെ എ.സി.പി. പ്രതിഭ പാണ്ഡെയെ വിവരമറിയിച്ചു. എത്രയുംവേഗം രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരെ സ്‌കൂളിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍തന്നെ വനിതാ പോലീസുകാര്‍ സ്‌കൂളിലെത്തി അധ്യാപികയെ കസ്റ്റഡിയിലെടുത്തു. ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അധ്യാപിക മദ്യപിച്ചിരുന്നതായും കണ്ടെത്തി.

ആകെ 54 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ഏക അധ്യാപികയാണ് ജഗ്പതി ഭഗത്. ഇവര്‍ നേരത്തെയും സ്‌കൂളില്‍ മദ്യപിച്ച് വന്നിരുതായാണ് വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. മദ്യലഹരിയില്‍ സ്‌കൂളിലേക്ക് വരുന്നത് ആവര്‍ത്തിച്ചതോടെ സ്‌കൂള്‍ കമ്മിറ്റിയും പ്രധാനാധ്യാപികയും ഇവര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അടിച്ചുപൂസായ ശേഷം അധ്യാപിക സ്‌കൂളിലെത്തുന്നത് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.

മദ്യലഹരിയില്‍ സ്‌കൂളിലെത്തിയതായി തെളിഞ്ഞതോടെ ജഗ്പതി ഭഗതിനെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജൂണ്‍ 16-മുതല്‍ ജാഷ്പുര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ അഞ്ച് അധ്യാപകരെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇവരില്‍ മൂന്നുപേരും സ്‌കൂളില്‍ മദ്യപിച്ചെത്തിയതിനാണ് നടപടി നേരിട്ടതെന്നും അധികൃതര്‍ പറഞ്ഞു.

Content Highlights: drunken woman teacher found sprawled in class room in chattisgarh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented