പ്രതീകാത്മക ചിത്രം/മാതൃഭൂമി
ഇലഞ്ഞിമേല്‍(ആലപ്പുഴ): അമിതമായി മദ്യപിച്ച് കാറിനുള്ളില്‍ ബഹളമുണ്ടാക്കിയ സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. വള്ളിക്കാവ് ക്ഷേത്രത്തിനു പടിഞ്ഞാറ് കൊട്ടാരത്തില്പ്പടിക്കു സമീപമാണ് കാറിനുള്ളില്‍ രണ്ടുപേരും ബഹളമുണ്ടാക്കിയത്. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാരില്‍ ചിലര്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ ഇവരെ കണ്ടത്.
രണ്ടുപേരും അമിതമായി മദ്യംകഴിച്ച നിലയിലായിരുന്നു. തന്നെ ഇയാള്‍ മര്‍ദിച്ചെന്ന് സ്ത്രീ നാട്ടുകാരോടു പറഞ്ഞു. സ്ത്രീ ആരാണെന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ പരസ്പരബന്ധമില്ലാതെയാണ് ഇയാള്‍ സംസാരിച്ചത്.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളുടെ പേരില്‍ കേസെടുത്തു. സ്ത്രീയെ വിട്ടയച്ചു. പുരുഷന് ചെന്നിത്തല സ്വദേശിയും സ്ത്രീ മുതുകുളം സ്വദേശിയുമാണ്. വാടകയ്ക്കെടുത്ത കാറിലാണ് ഇവര്‍ വന്നത്.
Content Highlights: drunken woman and men creates rucks in alappuzha
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..