പ്രതീകാത്മക ചിത്രം/മാതൃഭൂമി
കാക്കനാട്: 'എന്നെയൊന്ന് കാക്കനാട് കൊണ്ടുവിടണം, അല്ലെങ്കില്‍ വണ്ടിയുടെ ചാവി ഊരിയെടുത്ത് എറിഞ്ഞുകളയും.' നാവു കുഴഞ്ഞതാണെങ്കിലും ആ വാക്കുകളില്‍ ഭീഷണിയുണ്ടായിരുന്നു. 'സോറി, ലിഫ്റ്റ് തരാനുള്ള സമയമില്ല... ജോലിത്തിരക്കിലാണെ'ന്ന മറുപടിയിലൊന്നും ആ മദ്യപാനി തണുത്തില്ല. തൊട്ടുപിന്നാലെ സ്‌കൂട്ടറിലുണ്ടായിരുന്ന തപാലുകള്‍ വലിച്ചെടുത്ത് റോഡിലാകെ വിതറി പ്രതികാരം. തിങ്കളാഴ്ച ഉച്ചയോടെ കാക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ അഭിലാഷ് കെ. അരവിന്ദന് നേരേയാണ് മദ്യപിച്ചെത്തിയയാളുടെ പരാക്രമം.
കളക്ടറേറ്റിന് സമീപം കാക്കനാട് വി.എസ്.എന്‍.എല്‍. റോഡിലായിരുന്നു സംഭവം. ഈ റോഡിന് സമീപത്തെ ഫ്‌ളാറ്റില്‍ കത്തു നല്‍കാന്‍ അഭിലാഷ് സ്‌കൂട്ടറിലെത്തിയപ്പോഴാണ് മദ്യപിച്ചെത്തിയ മാഞ്ഞാലി സ്വദേശിയായ യുവാവ് തടഞ്ഞുനിര്‍ത്തിയത്. കാക്കനാട് ജങ്ഷനില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യം. ജോലിയിലായതിനാല്‍ പറ്റില്ല എന്ന് പറഞ്ഞതോടെ അഭിലാഷിന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്ത് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി. താക്കോല്‍ ഊരി അഭിലാഷ് കൈയില്‍പ്പിടിച്ചു. ഇതോടെ വണ്ടിയില്‍ നിന്നും സര്‍ക്കാര്‍ കത്തുകള്‍ ഉള്‍പ്പെടെയുള്ള ഒരുകൂട്ടം തപാല്‍ ഉരുപ്പടികള്‍ കൈക്കലാക്കി ഇയാള്‍ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
പിന്നീട് നടന്നുനീങ്ങിയ മദ്യപനെ സംഭവം കണ്ട് ഓടിയെത്തിയ ഫ്‌ളാറ്റിലെ താമസക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി, പോലീസിന് കൈമാറുകയും ചെയ്തു. റോഡിലാകെ ചിതറിക്കിടന്ന കത്തുകള്‍ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പോസ്റ്റുമാന്‍ ശേഖരിച്ചത്.
Content Highlights: drunken man destroyed post cards and letters in kochi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..