ബാറിൽ ‘ വാളുവെച്ചതിന് ‘ സർവീസ് ചാർജ്, ചോദ്യം ചെയ്തപ്പോൾ മർദനം


പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

കാക്കനാട്: ബാറിൽ ഛർദിച്ചതിന് സർവീസ് ചാർജ്‌ ഈടാക്കാനുള്ള ശ്രമം ചോദ്യം ചെയ്തതിനു മർദിച്ചതായി പരാതി. മാണിക്കുളങ്ങര സ്വദേശിയാണ് കാക്കനാട്ടെ ബാറിനെതിരേ തൃക്കാക്കര പോലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച മൂന്നു മണിയോടെ ബാറിലെത്തിയ മൂവർ സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്.

പരാതിക്കാരനൊപ്പമുണ്ടായിരുന്ന യുവാവ് മദ്യപിക്കുന്നതിനിടെ ഛർദിച്ചിരുന്നു. ഇത് വൃത്തിയാക്കുന്നതിന് ജീവനക്കാർ പണം ആവശ്യപ്പെട്ടു. പിന്നീട് ബില്ല് നൽകിയപ്പോൾ ഇതിനായി സർവീസ് ചാർജെന്ന പേരിൽ തുക ഉൾപ്പെടുത്തി.

ഇതു ചോദ്യം ചെയ്തതോടെ ബാർ ജീവനക്കാർ കൂട്ടം ചേർന്ന് മർദിച്ചെന്നാണ് പരാതി. ഇരുമ്പ് തൂണിലിടിച്ച് തലയ്ക്ക് പരിക്കേറ്റതായും തൃക്കാക്കര സഹകരണ ആശുപത്രിയിൽ നാല് തുന്നലിടേണ്ടി വന്നതായും യുവാവിന്റെ പരാതിയിലുണ്ട്. ഈ ബാറിൽ ഇത് സ്ഥിരം സംഭവമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Content Highlights: drunk man vomit in bar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented