രണ്ടുമണിക്കൂര്‍, കൊച്ചിയില്‍ ചാരമായത് 500 കോടിയുടെ ലഹരിമരുന്ന്; നടപടി തത്സമയം വീക്ഷിച്ച് അമിത്ഷായും


3 min read
Read later
Print
Share

ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരി നിര്‍മാര്‍ജന ദിനത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളില്‍വെച്ച് 9,200 കിലോ ലഹരി വസ്തുക്കളാണ് വെള്ളിയാഴ്ച നശിപ്പിച്ചത്. കൊച്ചിയില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്ത 337 കിലോ ഹെറോയിനൊപ്പം മൂന്നര കിലോ ഹാഷിഷ് ഓയിലും ഉള്‍പ്പെടും.

ലഹരിവസ്തുക്കൾ നശിപ്പിക്കാനായി കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി

കൊച്ചി: രണ്ട് വര്‍ഷം മുന്‍പ് കൊച്ചി തീരത്ത് പിടികൂടിയ 340 കിലോയോളം ഹെറോയിനും മൂന്നര കിലോ ഹാഷിഷ് ഓയിലും ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. ലഹരി വിപണിയിലെ വിലയനുസരിച്ച് 500 കോടി രൂപയോളം വരുന്നവയാണിത്. കൊച്ചി അമ്പലമേടിലെ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെ.ഇ.ഐ.എല്‍.) ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് രണ്ട് മണിക്കൂറിലധികം നീണ്ട നടപടികളിലൂടെ ഇത്രയും ലഹരിമരുന്ന് നശിപ്പിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബെംഗളൂരുവിലിരുന്ന് നടപടികള്‍ തത്സമയം വീക്ഷിച്ചു. വലിയ അളവിലുള്ള ലഹരിമരുന്നായതിനാല്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ (എന്‍.സി.ബി.) ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഹൈ ലെവല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു നശീകരണം. എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മോണിക്ക ആശിശ് ബത്ര, ഡി.ആര്‍.ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ബാലസുബ്രഹ്‌മണ്യന്‍ ആര്‍. മേനോന്‍, എന്‍.സി.ബി. ജമ്മു മേഖലാ ഡയറക്ടര്‍ രാജേഷ് കുമാര്‍, കസ്റ്റംസ് അസി. കമ്മിഷണര്‍ വിജയന്‍ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൊച്ചിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരി നിര്‍മാര്‍ജന ദിനത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളില്‍വെച്ച് 9,200 കിലോ ലഹരി വസ്തുക്കളാണ് വെള്ളിയാഴ്ച നശിപ്പിച്ചത്. കൊച്ചിയില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്ത 337 കിലോ ഹെറോയിനൊപ്പം മൂന്നര കിലോ ഹാഷിഷ് ഓയിലും ഉള്‍പ്പെടും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടുന്ന ലഹരി വസ്തുക്കള്‍ കൊച്ചിയിലെ ഗോഡൗണിലാണ് സൂക്ഷിച്ചിരിക്കുന്നത്. കോടതിയിലെ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും വാങ്ങിയ ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇത്രയും അളവ് ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്.

ഇതില്‍ ആദ്യമായാണ് ഇത്രയും അളവിലുള്ള ലഹരിമരുന്ന് ശാസ്ത്രീയ മാര്‍ഗത്തിലൂടെ നശിപ്പിക്കുന്നത്. ചെന്നൈ, ബെംഗളൂരു യൂണിറ്റുകളിലും ഇത്തരത്തില്‍ ലഹരിമരുന്ന് നശിപ്പിച്ചു. ഏതാണ്ട് 1200 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ വെള്ളിയാഴ്ച നശിപ്പിച്ചിട്ടുണ്ട്.

2021 ഏപ്രിലില്‍ കൊച്ചി തീരത്ത് നിന്നാണ് 337 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയത്. അതേ വര്‍ഷം തന്നെ കൊച്ചിയിലെ ഒരു കൊറിയര്‍ കമ്പനിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊറിയര്‍ കമ്പനിയില്‍ നിന്ന് പിടികൂടിയതാണ് 3.50 കിലോഗ്രാം ഹാഷിഷ് ഓയില്‍. ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ കടത്താന്‍ ശ്രമിക്കവേ പിടികൂടിയ ലഹരിമരുന്നിന് വിപണിയില്‍ ഏതാണ്ട് 500 കോടിയോളം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

രണ്ടുമണിക്കൂര്‍, എരിഞ്ഞുതീര്‍ന്നത് 500 കോടിയുടെ ലഹരി

രാജേഷ് ജോര്‍ജ്/ കൊച്ചി

1,100 ഡിഗ്രി വരെ ഉയര്‍ന്ന ചൂടിലേക്ക് എത്തുന്ന ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററുകള്‍ രണ്ടുമണിക്കൂര്‍ നേരം കൊണ്ട് ചാരമാക്കിയത് 500 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്ന്. വിദേശത്ത് നിര്‍മിച്ച് ഇന്ത്യന്‍ തീരം വഴി കടത്താന്‍ കൊണ്ടുവന്ന 337 കിലോ ഹെറോയിനാണ് നശിപ്പിച്ചതില്‍ പ്രധാനം. പ്രത്യേക പെട്ടികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിന്‍ 20 കിലോ ഭാരമുള്ള ബാഗുകളിലാക്കി ഇന്‍സിനറേറ്ററിലേക്ക് ഇട്ടു. ലഹരി വസ്തുക്കള്‍ കത്തിയുണ്ടാകുന്ന പുകയിലെ വിഷാംശം നീക്കി 30 മീറ്റര്‍ ഉയരമുള്ള ചിമ്മിനിയിലൂടെ പുറത്തുവിട്ടു. കത്തി തീര്‍ന്ന ലഹരി ചാരമായി അവശേഷിച്ചു. ഇത് രണ്ടാംതവണയാണ് അന്പലമേടുള്ള കെ.ഇ.ഐ.എല്ലില്‍ മയക്കുമരുന്ന് നശിപ്പിക്കുന്നതെന്ന് സി.ഇ.ഒ. എന്‍.കെ. പിള്ള പറഞ്ഞു.

മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമായ ജൂണ്‍ 26-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മയക്കുമരുന്ന് നിര്‍മാര്‍ജന യജ്ഞം ആരംഭിച്ചത്. ഇതുവരെ 1.30 ലക്ഷം കിലോ ലഹരിവസ്തുക്കള്‍ നശിപ്പിച്ചു. ഈ വര്‍ഷം ജൂണ്‍ 26-നകം 1.50 ലക്ഷം കിലോ ലഹരി വസ്തുക്കള്‍ നശിപ്പിക്കാനാണ് ലക്ഷ്യം.

ലഹരി വസ്തുക്കള്‍ നശിപ്പിക്കുന്നതിന് റെഗുലര്‍ ഡ്രഗ്സ് ഡിസ്പോസല്‍ കമ്മിറ്റി നിലവിലുണ്ട്. തീവ്രത കൂടിയ ലഹരി വസ്തുക്കള്‍ അഞ്ചു കിലോഗ്രാം വരെ നശിപ്പിക്കാനാണ് ഈ കമ്മിറ്റിക്ക് അധികാരം. അതില്‍ കൂടുതല്‍ അളവുണ്ടെങ്കില്‍ ഹൈ ലെവല്‍ ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റി ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കും.

കേരള തീരത്ത് കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു മട്ടാഞ്ചേരി തീരത്ത് മീന്‍പിടിത്ത ബോട്ടില്‍ അടുക്കിയ നിലയില്‍ 337 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയത്. ഈ കേസില്‍ പിടിയിലായ ഇറാന്‍ വംശജര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. വിചാരണ ആരംഭിച്ചിട്ടില്ല. കോടതിയുടെ അനുമതിയോടെയാണ് നടപടി ക്രമങ്ങള്‍ നടത്തിയത്. ഇറാന്‍ ബോട്ടില്‍ നിന്ന് കണ്ടെത്തിയ ഹെറോയിനും രാസപരിശോധനയും നടത്തിയിരുന്നു. കേസില്‍ അന്താരാഷ്ട്ര ബന്ധമുള്ള ഹാജി സലിം സംഘമാണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ലഹരിവസ്തുക്കളുമായി വന്ന ബോട്ടിലുണ്ടായിരുന്നവര്‍ക്ക് ഇത് ഏത് രാജ്യത്തേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നു. ഇറാനിലെ തുറമുഖങ്ങളിലെത്തുന്ന ലഹരിമരുന്നാണ് ഉള്‍ക്കടലില്‍ വെച്ച് കൈമാറുന്നതെന്നും പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു.

Content Highlights: drugs worth 500 crore destroyed by ncb in kochi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
police

1 min

അറബിക് കോളേജില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്‌; പീഡനത്തിനിരയായി,യുവാവ് അറസ്റ്റില്‍

May 31, 2023


de casa inn

1 min

സിദ്ദിഖിന്റെ കൊല നടന്ന ഡി കാസ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

May 30, 2023


hotel owner murder case

1 min

'കൊന്നിട്ടില്ല, കൂടെനിന്നു, അവന്റെ പ്ലാന്‍'; ഹണിട്രാപ്പ് പച്ചക്കള്ളമെന്നും തെളിവെടുപ്പിനിടെ ഫര്‍ഹാന

May 30, 2023

Most Commented