കെമിസ്ട്രിയില്‍ പി.ജി, വന്‍ ലഹരിമരുന്ന് ഫാക്ടറി; മഹാരാഷ്ട്രയില്‍ പിടിച്ചത് 1400 കോടിയുടെ മെഫഡ്രോണ്‍


Photo: Twitter.com/ANI

മുംബൈ: മഹാരാഷ്ട്രയിലെ നലസോപ്പാരയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വന്‍ ലഹരിമരുന്ന് നിര്‍മാണ ഫാക്ടറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക്‌സ് സെല്‍ നടത്തിയ റെയ്ഡിലാണ് ഫാക്ടറിയും ലഹരിമരുന്നുകളും കണ്ടെത്തിയത്. ഇവിടെനിന്ന് 1400 കോടി രൂപയുടെ 700 കിലോഗ്രാം മെഫഡ്രോണ്‍ ലഹരിമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.

അടുത്തിടെ നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് നലസോപ്പാരയില്‍ നടന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു. വന്‍തോതില്‍ ലഹരിമരുന്ന് നിര്‍മിക്കുന്ന കാഴ്ചയാണ് റെയ്ഡിനെത്തിയ പോലീസ് സംഘത്തിന് കാണാനായത്. തുടര്‍ന്ന് ഇതിന് നേതൃത്വം നല്‍കുന്ന ഒരാളെയും നലസോപ്പാരയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റു നാലുപ്രതികളെ മുംബൈയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ ഒരാള്‍ ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഇയാളുടെ നേതൃത്വത്തിലാണ് ലഹരിമരുന്ന് നിര്‍മാണം നടന്നുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.

Content Highlights: drugs worth 1400 crores seized in maharashtra

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented