ലഹരി പൂക്കുന്ന കൊച്ചി; ഹെയര്‍ക്ലിപ്പിനുള്ളില്‍ ഒളിപ്പിക്കാം, ദിവസം മൂന്നൂലൈന്‍ MDMA വേണമെന്ന് യുവതി


കൊച്ചിയിലെ പോലീസ് ഒരു പെണ്‍കുട്ടിയെ പിടിച്ചു. പെണ്‍കുട്ടിയുടെ കൈയില്‍ രാസലഹരി ഉണ്ടെന്ന് പോലീസിന് ഉറപ്പ്. പക്ഷേ കണ്ടെത്താനാകുന്നില്ല. അവസാനം ഒരു പോലീസുകാരി പെണ്‍കുട്ടിയുടെ ഹെയര്‍ ക്ലിപ് ഊരിയെടുത്തു. സാധനം അതില്‍ ഒളിപ്പിച്ചിരിക്കുന്നു.

പ്രതീകാത്മക ചിത്രം | Photo: Getty Images

കൊച്ചി: സായിപ്പുമാര്‍ക്ക് രഹസ്യമായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ഏര്‍പ്പാട് കൊച്ചിയില്‍ പണ്ടേയുള്ളതാണ്. ഫോര്‍ട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലുമൊക്കെ നല്ല കഞ്ചാവ് കിട്ടുമെന്ന് സായിപ്പുമാര്‍ വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്. അന്ന് കൊച്ചിയില്‍ ധാരാളം കഞ്ചാവ് ഏജന്റുമാരുണ്ടായിരുന്നു. ഹൈറേഞ്ചില്‍നിന്ന് രഹസ്യമായി കഞ്ചാവ് കൊണ്ടുവരാനും അത് ആവശ്യക്കാര്‍ക്ക് എത്തിക്കാനുമൊക്കെ സംവിധാനമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയതോടെ, കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി കച്ചവടത്തിന്റെ രീതികളും മാറിയിരിക്കുന്നു. ഇപ്പോള്‍, ലഹരി വാങ്ങുന്നത് സഞ്ചാരികള്‍ മാത്രമല്ല. വിദേശത്തുനിന്ന് ആരും വരുന്നില്ലെങ്കിലും കൊച്ചിയില്‍ ലഹരി വില്പനയ്ക്ക് കുറവില്ല. പക്ഷേ, പണ്ടത്തെ പോലെ കഞ്ചാവ് വരുന്നില്ല. അതിനെക്കാള്‍ ലഹരിയുള്ള നിരവധി ഉത്പന്നങ്ങള്‍ വിപണിയിലുണ്ട്. അതിനൊക്കെ നല്ല ഡിമാന്‍ഡുമുണ്ട്. സായ്പില്ലെങ്കില്‍ നാടന്‍ സായിപ്പ്. കച്ചവടത്തിന് ഒരു കുറവുമില്ല.

ന്യൂജന്‍ ആയാല്‍ റിസ്‌കില്ല

കഞ്ചാവ് വില്പന പരിചയസമ്പന്നരായ പോലീസുകാര്‍ പെട്ടെന്ന് പിടിക്കും. ന്യൂജന്‍ സാധനങ്ങള്‍ക്ക് ആ ശല്യമില്ല. ഗന്ധവുമില്ല. എവിടെ വേണമെങ്കിലും സൗകര്യമായി വെക്കാം. ആര്‍ക്കും കാണാനാവില്ല. അഥവാ പോലീസിന്റെ കൈയില്‍പ്പെട്ടാലും സാധനം മുക്കാം. അടുത്തകാലത്ത് കൊച്ചിയിലെ പോലീസ് ഒരു പെണ്‍കുട്ടിയെ പിടിച്ചു. പെണ്‍കുട്ടിയുടെ കൈയില്‍ രാസലഹരി ഉണ്ടെന്ന് പോലീസിന് ഉറപ്പ്. പക്ഷേ കണ്ടെത്താനാകുന്നില്ല. അവസാനം ഒരു പോലീസുകാരി പെണ്‍കുട്ടിയുടെ ഹെയര്‍ ക്ലിപ് ഊരിയെടുത്തു. സാധനം അതില്‍ ഒളിപ്പിച്ചിരിക്കുന്നു. ആര്‍ക്കും എവിടെയും രഹസ്യമായി സൂക്ഷിക്കാമെന്നതാണ് ന്യൂജന്‍ സാധനങ്ങള്‍ക്കുള്ള ഗുണം. പ്രതിയെ ൈകയില്‍ കിട്ടിയാലും സാധനം കണ്ടെത്താന്‍ പോലീസ് വിയര്‍ക്കും. ഇത്തരം കേസുകളില്‍ പലപ്പോഴും പോലീസ് പ്രതിയായി മാറുകയാണ്.

മാന്യന്‍മാരായ ലഹരിക്കാര്‍

പണ്ടത്തെ പോലെയല്ല. രാസലഹരി ഉപഭോക്താക്കളെ പിടികൂടുക ചില്ലറ പണിയല്ല. വളരെ മാന്യമായി വസ്ത്രം ധരിച്ച്, നന്നായി ഇംഗ്ലീഷ് സംസാരിച്ച് കറങ്ങി നടക്കുന്നവരെ എങ്ങനെ സംശയിക്കും. പോരാത്തതിന് ഇവരൊക്കെ വലിയ കുടുംബങ്ങളില്‍നിന്ന് വരുന്നവരും. നല്ല സ്ഥാപനങ്ങളില്‍ ജോലിയുള്ളവരും ഈ കൂട്ടത്തിലുണ്ടാകും. മാന്യനായിരിക്കുമ്പോള്‍ തന്നെ ന്യൂജന്‍ ലഹരിയുടെ വഴിയിലേക്ക് വീണവരുടെ എണ്ണം പെരുകുകയാണ്.

ഏറ്റവും എളുപ്പത്തില്‍ ലഹരി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരൊക്കെ കൊച്ചിയിലേക്ക് വരുന്നത്. കൃത്യമായ വിവരം ലഭിക്കുമ്പോഴാണ് പലപ്പോഴും പോലീസ് ഇവരെയൊക്കെ പിടികൂടുക. പോലീസ് വളരെ സൂക്ഷിച്ചാണ് ഇടപെടുക. സാധനം കണ്ടെത്താനായില്ലെങ്കില്‍ പോലീസ് പല സ്ഥലത്തും സമാധാനം പറയേണ്ടി വരും. സ്ത്രീകളാണെങ്കില്‍ പറയാനുമില്ല.

പണം ഒഴുകുന്ന ലഹരി വഴികള്‍

ഒരു ലൈന്‍ എം.ഡി.എം.എ.യ്ക്ക് കുറഞ്ഞത് 500 രൂപ വില വരും. ഗുണനിലവാരമനുസരിച്ച് അത് 1,500 രൂപ വരെ പോകും. ദിവസം രണ്ടും മൂന്നും ലൈന്‍ സാധനം ഉപയോഗിക്കുന്നവരുണ്ട്.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ സ്ത്രീ, ദിവസം മൂന്ന് 'ലൈന്‍' ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം ലഹരി ഉപയോഗത്തിനു മാത്രം 1,000 മുതല്‍ 2,000 രൂപ വരെ ഇവര്‍ക്ക് ചെലവുണ്ട്. ബെംഗളൂരുവില്‍ നിന്നാണ് കൊച്ചിയിലേക്ക് ന്യൂജന്‍ ലഹരി വരുന്നത്. അവിടെ ലാബുകളില്‍ ഉത്പാദിപ്പിക്കുന്ന സാധനമാണിവ. കൂറിയറായി കൊണ്ടുവരാനുള്ള സൗകര്യവുമുണ്ട്. പുസ്തക പായ്ക്കറ്റുകളിലാണ് ന്യൂജന്‍ മരുന്നുകള്‍ ഒളിപ്പിച്ച് കടത്തുന്നത്. വില്പനക്കാര്‍ക്ക് നല്ല കമ്മിഷനുണ്ട്. ചെറുകിട വില്പന വലിയ നെറ്റ് വര്‍ക്കാണ്.

ലഹരിയുടെ ബലത്തില്‍ വണ്ടിയോട്ടം

കൊച്ചിയില്‍ സ്വകാര്യ ബസുകളിലും ട്രക്കുകളിലും ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ ന്യൂജന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വകാര്യ ബസുകള്‍ ഓടിക്കുന്നവര്‍ വലിയ ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ട്. ഇതൊക്കെ മാറ്റി റിലാക്‌സാകാനാണ് ഈ പ്രയോഗം. ഇവരുടെ പെരുമാറ്റത്തില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ല. ഇവരെ പിടികൂടുക എളുപ്പമല്ല. രക്തം പരിശോധിച്ചാല്‍ സംഗതി പിടികിട്ടും. നര്‍ക്കോട്ടിക് വിഭാഗത്തിന് ഈ സംവിധാനമൊക്കെയുണ്ട്. പക്ഷേ, അതൊന്നും പ്രായോഗികമല്ല. ലഹരി ഉപയോഗിച്ച ശേഷം പൊതുവാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നത് വലിയ അപകടമാണ്. ആ രീതിയില്‍ ഈ പ്രശ്‌നത്തെ ആരും കൈകാര്യം ചെയ്യുന്നില്ല.

ലഹരിതന്നെ വില്ലന്‍

കൊച്ചി നഗരത്തില്‍ അടുത്ത കാലത്ത് നടന്ന മിക്കവാറും എല്ലാ കുറ്റകൃത്യങ്ങളിലും പ്രധാന വില്ലന്‍ ന്യൂജന്‍ ലഹരി വസ്തുക്കളാണ്. അടുത്ത കാലത്തുണ്ടായ പ്രധാന ക്രിമിനല്‍ കേസുകളിലെല്ലാം അടിസ്ഥാന വിഷയം ലഹരിവസ്തുവായിരുന്നത്രെ. 85 ശതമാനം കുറ്റകൃത്യങ്ങളിലും പ്രധാന കാരണം ലഹരി വസ്തുവാണെന്ന് മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ വി.ജി. രവീന്ദ്രനാഥ് പറയുന്നു. കുറ്റകൃത്യങ്ങളുടെ സ്വഭാവം നോക്കിയാല്‍ ഇത് കാണാനാകും. ചെറിയ കാര്യങ്ങള്‍ക്ക് വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്. മുമ്പൊക്കെ ചെറിയ അടിപിടിയില്‍ അവസാനിക്കുന്ന വാക്കേറ്റങ്ങള്‍, ഇപ്പോള്‍ മാരകമായ ആക്രമണങ്ങളിലേക്കാണ് പോകുന്നത്. അത്തരം കേസുകള്‍ പരിശോധിക്കുമ്പോള്‍ കാണാം, അവിടെ മയക്കുമരുന്ന് കടന്നുവരുന്നുണ്ട്. അനുഭവത്തില്‍ നിന്നാണ് അദ്ദേഹം പറയുന്നത്.

തയ്യാറാക്കിയത്: രാജേഷ് ജോര്‍ജ്, വി.പി.ശ്രീലന്‍, പി.പി.ഷൈജു, പി.ബി. ഷെഫീക്

Content Highlights: drugs using and sales increases in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented