കേരളത്തിലേക്ക് ലഹരിക്കടത്ത്; വിദേശികളെ ബെംഗളൂരുവിലെത്തി പിടികൂടി പോലീസ്, MDMA പിടിച്ചെടുത്തു


പിടിയിലായ സുഡാൻ സ്വദേശി ബാബിഖർ അലി

തൃശ്ശൂര്‍: കേരളത്തിലേക്ക് മാരക ലഹരിമരുന്നുകള്‍ എത്തിക്കുന്ന വിദേശസംഘത്തെ പോലീസ് പിടികൂടി. സുഡാന്‍ സ്വദേശി ഫാരിസ് മുക്താര്‍ ബാബിഖര്‍ അലി, പലസ്തീന്‍ സ്വദേശി അസൈന്‍ എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. പലസ്തീന്‍ സ്വദേശിയില്‍നിന്ന് 380 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.

കഴിഞ്ഞ മെയ് മാസത്തില്‍ ചാവക്കാട് സ്വദേശിയായ ബുഹാറുദ്ദീനെ 197 ഗ്രാം എം.ഡി.എം.എയുമായി മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് ലഹരിമരുന്ന് കൈമാറുന്ന സുഡാന്‍ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും മണ്ണുത്തി പോലീസും ബെംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.

പലസ്തീന്‍ സ്വദേശി അസൈനെ പിടിച്ചെടുത്ത എം.ഡി.എം.എ. സഹിതം ബെംഗളൂരു പോലീസിന് കൈമാറി. ബെംഗളൂരുവിലെ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെയും കസ്റ്റഡിയില്‍ വാങ്ങും.

Content Highlights: drugs trafficking to kerala two foreigners arrested by thrissur police from bengaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented