മകന്‍ ചതിക്കപ്പെട്ടതാണ്; 1476 കോടിയുടെ  മയക്കുമരുന്ന് കേസില്‍ അന്വേഷണം നേരിടുന്ന മന്‍സൂറിന്റെ പിതാവ്


ജയപ്രകാശ് \ മാതൃഭൂമി ന്യൂസ്

ലഹരിമരുന്ന് പിടികൂടിയ കേസില്‍ കാലടി സ്വദേശി വിജിന്‍ വര്‍ഗീസിനെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിരുന്നു. മന്‍സൂറുമായി ചേര്‍ന്ന് പഴ കയറ്റുമതിയുടെ മറവില്‍ ലഹരിക്കടത്ത് നടത്തിയെന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.

മൻസൂർ, മൻസൂറിന്റെ പിതാവ് മൊയ്തീൻ

മലപ്പുറം: മകന്‍ ചതിക്കപ്പെട്ടതാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും മഹാരാഷ്ട്രയില്‍ നിന്നും 1476 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടിയ കേസില്‍ അന്വേഷണം നേരിടുന്ന മലപ്പുറം ഇന്ത്യനൂര്‍ സ്വദേശി മന്‍സൂറിന്റെ പിതാവ് ടി.പി മൊയ്തീന്‍. കഴിഞ്ഞ 15 വര്‍ഷത്തോളമായി ദക്ഷിണാഫ്രിക്കയിലാണവന്‍. കഴിഞ്ഞമാസം 19 ന് ആണ് നാട്ടില്‍ നിന്ന് തിരിച്ചുപോയത്. മന്‍സൂറിന്റെ കൂടെയുള്ള ഗുജറാത്തി സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ടി.പി മൊയ്തീന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ലഹരിമരുന്ന് പിടികൂടിയ കേസില്‍ കാലടി സ്വദേശി വിജിന്‍ വര്‍ഗീസിനെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിരുന്നു. മന്‍സൂറുമായി ചേര്‍ന്ന് പഴ കയറ്റുമതിയുടെ മറവില്‍ ലഹരിക്കടത്ത് നടത്തിയെന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. പഴങ്ങള്‍ കൊണ്ടുപോവുന്ന ട്രാക്കില്‍ നിന്ന് 198 കിലോ ഗ്രാം എം.ഡി.എം.എയും ഒമ്പത് കിലോ കൊക്കെയിനുമായിരുന്നു പിടികൂടിയത്.



മകന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും കഴിഞ്ഞ ഞായറാഴ്ചയാണ് അവന്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും മന്‍സൂറിന്റെ പിതാവ് ടി.പി മൊയ്തീന്‍ പറഞ്ഞു. ഭാര്യയുടെ ചികിത്സക്കായിട്ടായിരുന്നു നാട്ടിലെത്തിയത്. ഇതിന് മുമ്പ് ഒരു തരത്തിലുള്ള കേസിലും മറ്റും അവന്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും തെറ്റ് ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും മൊയ്തീന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലേക്കെന്ന് പറഞ്ഞായിരുന്നു ട്രാവല്‍സുകാര്‍ മകനെ കൊണ്ടുപോയത്. എന്തൊക്കെയോ പ്രശ്‌നം കൊണ്ട് അങ്ങോട്ട് പോവാന്‍ പറ്റിയില്ല. പിന്നീടാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്നും പിതാവ് പറഞ്ഞു. പഴത്തിന്റെ ബിസിനാണ് എന്നാണ് പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി.

കോവിഡ് കാലത്താണ് അറസ്റ്റിലായ വിജിനും മന്‍സൂറും പരിചയത്തിലായത്. തുടര്‍ന്ന് ഇരുവരും വിദേശത്ത് പോയി പഴം ഇറക്കുമതി വ്യാപാരം ആരംഭിക്കുകയായിരുന്നുവെന്നാണ് ഡി.ആര്‍.ഐ വ്യക്തമാക്കുന്നത്. ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് കടത്ത്. കഴിഞ്ഞ ദിവസം പിടിയിലായ ലഹരി മരുന്നുകളെല്ലാം എത്തിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നായിരുന്നു.

Content Highlights: drugs smuggling mdma maharastra dri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented