46,000 ഓറഞ്ച് പെട്ടി, ഒപ്പം 320 പെട്ടി ലഹരിമരുന്നും; മുഖ്യസൂത്രധാരന്‍ മന്‍സൂറെന്ന് ഡിആര്‍ഐ


ബിജു പങ്കജ് | മാതൃഭൂമി ന്യൂസ്

2018 മുതല്‍ മുന്‍സൂര്‍ ലഹരിക്കടത്ത് നടത്തുന്നുണ്ട്. ഇതിനായി ജോഹന്നാസ്‌ബെര്‍ഗില്‍ പ്രത്യേക കമ്പനയും തുടങ്ങി.

മൻസൂർ തച്ചംപറമ്പിൽ,വിജിൻ വർഗീസ്‌

കൊച്ചി: മുംബൈയില്‍1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ മന്‍സൂര്‍ തച്ചംപറമ്പിലെന്ന് ഡി.ആര്‍.ഐ. നാല് വര്‍ഷമായി മന്‍സൂര്‍ ലഹരിക്കടത്ത് നടത്തുന്നു. മുംബൈയില്‍ ഇറക്കിയ ലഹരിപ്പാക്കറ്റുകള്‍ ഗോഡൗണിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത് മന്‍സൂറാണെന്നും ഡിആര്‍ഐ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഡിആര്‍ഐ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

2018 മുതല്‍ മന്‍സൂര്‍ ലഹരിക്കടത്ത് നടത്തുന്നുണ്ട്. ഇതിനായി ജോഹന്നാസ്‌ബെര്‍ഗില്‍ പ്രത്യേക കമ്പനിയും തുടങ്ങി. ഇവിടെ നിന്നാണ് ലഹരിക്കടത്തിന്റെ മുഴുവന്‍ ആസൂത്രണവും നടത്തുന്നത്. ലഹരിക്കടത്ത് പ്രധാനമായും മുംബൈ തുറമുഖം വഴിയാണെന്നും കൊച്ചി തുറമുഖവും ഇതിനായി ഉപയോഗപ്പെടുത്തിയെന്നും ഡി.ആര്‍.ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

46000 ഓറഞ്ചുപെട്ടികള്‍ക്കിടയിലാണ് 320 ലഹരിപ്പെട്ടിയും കടത്താന്‍ ശ്രമിച്ചത്. ഈ പെട്ടി പ്രത്യേക ഗോഡൗണിലേക്ക് മാറ്റാന്‍ വാട്‌സാപ്പ് കോള്‍ വഴി കഴിഞ്ഞ ദിവസം അറസ്റ്റിലായ വിജിന്‍ വര്‍ഗീസിന് നിര്‍ദേശം നല്‍കിയതും മന്‍സൂറാണ്. വിവേക് എന്നയാള്‍ വരുമെന്നും ഈ പെട്ടികള്‍ ഇയാള്‍ക്ക് നല്‍കണമന്നുമായിരുന്നു നിര്‍ദേശം. തുടര്‍ന്ന് വിവേക് ഏര്‍പ്പാടാക്കിയ മറ്റൊരു ട്രക്ക് വഴി പെട്ടികള്‍ കടത്തുമ്പോഴാണ് പിടിയിലാവുന്നത്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിണ്ടോയെന്നാണ് ഡിആര്‍ഐ പരിശോധിച്ച് വരുന്നത്.

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ മലയാളികളുടെ നേതൃത്വത്തില്‍നടന്ന വന്‍മയക്കുമരുന്ന് കടത്ത് മുംബൈയിലാണ് പിടികൂടിയത്. കൊച്ചി ആസ്ഥാനമായ പഴം ഇറക്കുമതി സ്ഥാപനം യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ വിജിന്‍ വര്‍ഗീസ്. ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇയാളുടെ പേരില്‍ അയച്ച വാലന്‍ഷ്യ ഓറഞ്ചിന്റെ പെട്ടികളില്‍നിന്ന് 198 കിലോഗ്രാം മെത്താംഫെറ്റമിനും ഒമ്പതുകിലോഗ്രാം കൊക്കെയ്‌നുമാണ് പിടികൂടിയത്. സംഭവത്തില്‍ മന്‍സൂറിനെ തിരിച്ച് കൊണ്ടുവരാന്‍ ഡി.ആര്‍.ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

Content Highlights: drugs smuggling kerala youth arrested dri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented