കടല്‍ വഴി കോടികളുടെ ലഹരിക്കടത്ത്; പിന്നില്‍ ഹാജി സലിം എന്ന പാകിസ്താന്‍ ലഹരിമാഫിയ


കെ.പി. പ്രവിത

പിടിച്ചെടുത്ത ലഹരി മരുന്ന്

കൊച്ചി: ഹാജി സലിം എന്ന പാക് മാഫിയയിലൂടെ അതിര്‍ത്തി കടന്നെത്തുന്നത് കോടിക്കണക്കിനുരൂപയുടെ ലഹരിമരുന്ന്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 750 കിലോഗ്രാം ലഹരിമരുന്നാണ് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടിയത്. ഹെറോയിനും മെത്താഫെറ്റമിനും ചരസും ഉള്‍പ്പെടുന്ന ഈ വന്‍ശേഖരത്തിനുപിന്നിലും ഹാജി സലിം ഗ്രൂപ്പിന്റെ പങ്കാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) കണ്ടെത്തിയത്. അന്നും ലഹരിമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ചത് ഇറാന്‍ ബോട്ടാണ്.

കഴിഞ്ഞദിവസം കൊച്ചി തീരത്ത് പിടികൂടിയ 200 കിലോഗ്രാം ഹെറോയിനിലും അന്വേഷണം നീളുന്നത് ഹാജി സലിം ശൃംഖലയിലേക്കുതന്നെ. ഇവര്‍വഴിയുള്ള ലഹരിമരുന്നുകടത്ത് വര്‍ഷങ്ങളായി തുടരുകയാണെന്ന് എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ്) സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു. 2021-ല്‍ എന്‍.സി.ബി. കൊച്ചി യൂണിറ്റ് 637 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയിരുന്നു. ഇത് എത്തിയതും ഹാജി സലിം ശൃംഖലയിലൂടെയാണ്.കൊച്ചിയില്‍ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ തീവ്രവാദബന്ധമൊന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍, പാക് സംഘം ഉള്‍പ്പെട്ട ചില മുന്‍കേസുകളില്‍ ഇത്തരത്തിലുള്ള സ്വാധീനം കണ്ടെത്തിയിരുന്നു. അതിനാല്‍, ഈ നിലയിലുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ട്.

ലഹരിമരുന്നുകള്‍ അഫ്ഗാനിസ്താനില്‍നിന്ന് സമാഹരിക്കുന്നതായാണ് കണ്ടെത്തല്‍. ഏറെദൂരം പാക് മത്സ്യബന്ധനബോട്ടുകളിലെത്തിക്കുന്ന ലഹരിമരുന്ന് പിന്നീട് ഇറാന്‍ ബോട്ടുകളിലേക്കു മാറ്റും. നടുക്കടലില്‍വെച്ച് രണ്ടോ മൂന്നോ തവണ ബോട്ടുകള്‍ മാറിയാണ് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.

കഴിഞ്ഞദിവസം പിടികൂടിയ ഹെറോയിന്‍ ശ്രീലങ്കയില്‍ വിതരണത്തിന് ഉദ്ദേശിച്ചുള്ളതാണെന്നാണ് ലഭ്യമാകുന്ന വിവരം. പിടിയിലായവരെല്ലാം ഇറാനിലെ കൊണാര്‍ക്ക് മേഖലയില്‍നിന്നുള്ളവരാണ്. പാകിസ്താനിലെ ബലൂചിസ്ഥാനോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമാണിത്. സാറ്റലൈറ്റ് ഫോണുകളും മൂന്ന് സ്മാര്‍ട്ട് ഫോണും ഇവരില്‍നിന്ന് കണ്ടെത്തിയെങ്കിലും മറ്റു തിരിച്ചറിയല്‍ രേഖകളൊന്നും ലഭിച്ചിട്ടില്ല.

Content Highlights: drugs smuggling from pakistan by haji salim mafia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented