പിടിയിലായ അരുൺ, ഇയാളിൽനിന്ന് പിടിച്ചെടുത്ത എം.ഡി.എം.എ
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം മാസങ്ങളായി മുറിയെടുത്ത് താമസിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടി.
ആലുവ മുപ്പത്തടം സ്വദേശി കെ.എസ്. അരുണിനെ (25) ആണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗവും എറണാകുളം എക്‌സൈസ് സ്‌ക്വാഡും ചേര്‍ന്ന് നെടുമ്പാശ്ശേരിയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നു പിടിച്ചത്. അഞ്ച് ഗ്രാം എം.ഡി.എം.എ. യും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
അരുണിനോടൊപ്പമുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. അരുണ്‍ ഉള്‍പ്പെട്ട സംഘം വിമാനത്താവളത്തിനു സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നത്. ബെംഗളൂരുവില്‍നിന്നാണ് സംഘം എം.ഡി.എം.എ. കൊണ്ടുവരുന്നത്.
ഇവരില്‍നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരുണ്ട്. ഓണ്‍ലൈനായാണ് പണമിടപാട്.
ആവശ്യക്കാര്‍ പണം ഓണ്‍ലൈനായി നല്‍കിയാല്‍ വിമാനത്താവളത്തിനു സമീപം മയക്കുമരുന്ന് എത്തിച്ചുനല്‍കുകയാണ് ചെയ്തിരുന്നത്. അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: drugs sales in nedumbassery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..