Screengrab: Mathrubhumi News
ബെംഗളൂരു: ബെംഗളൂരു ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ പബ്ബില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 33 പേരെ പോലീസ് അറസ്റ്റുചെയ്തു. നിശാപാര്‍ട്ടിയുടെ രണ്ട് സംഘാടകരുള്പ്പെടെയാണ് ലഹരിമരുന്നുകള്‍ ഉപയോഗിച്ചതിന് അറസ്റ്റിലായത്. വിദ്യാര്‍ഥികളും വ്യവസായികളും ടെക്കികളും ഉള്‍പ്പെടെ 50-ലധികം ആളുകള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. 51 പേരെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ 33 പേര് ലഹരിമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.
രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അര്‍ധരാത്രി 12-30-ഓടെ ഓട്ടോ റെസ്റ്റോ ബാര്‍ ആന്‍ഡ് കിച്ചണിലാണ് ജീവന്‍ഭീമാ നഗര്‍ പോലീസ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ രണ്ടുമണി വരെ റെയ്ഡ് തുടര്‍ന്നു. രാത്രി പത്തിനാണ് നിശാപാര്‍ട്ടി ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബെംഗളൂരു ഈസ്റ്റ് ഡി.സി.പി. ഭീമശങ്കര്‍ എസ്. ഗുലെദ് പറഞ്ഞു. നിശാപാര്‍ട്ടി സംഘടിപ്പിച്ച രണ്ടു പേര്‍ക്കെതിരേ ഒരു കേസും പാര്‍ട്ടിയില്‍ പങ്കെടുത്ത് ലഹരിമരുന്ന് ഉപയോഗിച്ച 31 പേര്‍ക്കെതിരേ മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ എം.ഡി.എം.എ., എക്സ്റ്റസി ഗുളികകള്‍, ചരസ്, കഞ്ചാവ് തുടങ്ങി മൂന്നു ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരിമരുന്നുകള്‍ കണ്ടെത്തിയതായി ഡി.സി.പി. അറിയിച്ചു.
Content Highlights: drugs party in a pub in bengaluru
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..