അഴിഞ്ഞാടി ലഹരിസംഘങ്ങള്‍; തൃശ്ശൂരില്‍ SI-യെ ആക്രമിച്ചു, ജീപ്പ് തകര്‍ത്തു; കൊച്ചിയില്‍ വാനിന് തീയിട്ടു


Screengrab: Mathrubhumi News

കൊച്ചി/തൃശ്ശൂര്‍: കൊച്ചിയിലും തൃശ്ശൂരിലും ലഹരിമാഫിയകളുടെ ആക്രമണം. തൃശ്ശൂര്‍ മതിലകത്ത് ലഹരിമാഫിയ സംഘം എസ്.ഐ.യെ ആക്രമിച്ചു. മതിലകം എസ്.ഐ. മിഥുന്‍ മാത്യുവിന് നേരെയാണ് ആക്രമണമുണ്ടായത്. പോലീസ് ജീപ്പും അക്രമികള്‍ തകര്‍ത്തു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് മതിലകത്ത് പോലീസിന് നേരേ ആക്രമണമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ പോലീസ് ചോദ്യംചെയ്യുന്നതിനിടെ ഇവര്‍ എസ്.ഐ.യെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ജീപ്പിന്റെ ചില്ലും പ്രതികള്‍ തകര്‍ത്തു. പിന്നീട് പോലീസുകാര്‍ ബലപ്രയോഗത്തിലൂടെയാണ് മൂവരെയും കീഴടക്കിയത്. ഇവരില്‍നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുത്തിട്ടില്ലെങ്കിലും പ്രതികള്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നുമാണ് പോലീസ് പറയുന്നത്. മൂന്ന് പ്രതികളെയും ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.കൊച്ചി കാക്കനാട് കങ്ങരപ്പടിയിലാണ് രണ്ടാമത്തെ സംഭവം. കങ്ങരപ്പടി സ്വദേശിയും ചുമട്ടുത്തൊഴിലാളുമായ നജീബിന്റെ വാഹനത്തിന് ലഹരിമാഫിയ സംഘം തീയിടുകയായിരുന്നു. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓമ്‌നി വാനിന് ശനിയാഴ്ച പുലര്‍ച്ചെയാണ് അക്രമികള്‍ തീയിട്ടത്. സംഭവത്തിന് പിന്നില്‍ ലഹരിമാഫിയയാണെന്നാണ് നജീബിന്റെ ആരോപണം.

രണ്ടുമാസം മുമ്പ് ലഹരിസംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കെതിരേ നജീബും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഇയാളുടെ ലഹരി ഉപയോഗവും മറ്റും ചോദ്യംചെയ്യുകയുമുണ്ടായി. തുടര്‍ന്ന് ഇയാള്‍ താമസംമാറിയെങ്കിലും തന്നെയും അയല്‍ക്കാരെയും ഭീഷണിപ്പെടുത്തിയിരുന്നതായാണ് നജീബിന്റെ ആരോപണം. പുലര്‍ച്ചെ തന്റെ വാഹനത്തിന് തീയിട്ടത് ഇയാള്‍ ഉള്‍പ്പെടുന്ന ലഹരിസംഘമാണെന്നും സംഭവസമയം ഒരു കാര്‍ ഇതുവഴി കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും നജീപ് പറഞ്ഞു. സംഭവത്തില്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: drugs mafia attack against police in mathilakam thrissur and van set fire in kochi kakkanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented