പ്രതീകാത്മകചിത്രം| Photo: Mathrubhumi
കണ്ണൂര്‍:മയക്കുമരുന്ന് നല്‍കി സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഒന്‍പതാം ക്ലാസുകാരന് മയക്കുമരുന്ന് സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പീഡനത്തിനിരയായ നഗരത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
തനിക്കുപുറമെ 11-ഓളം വിദ്യാര്‍ഥിനികളെ ഒന്‍പതാം ക്ലാസുകാരന് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. വിദ്യാര്‍ഥി ബെംഗളൂരുവിലും മറ്റും പോകാറുണ്ടെന്നും കക്കാട്ടുനിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ പതിനാലുകാരന്‍ ജാമ്യത്തിലിറങ്ങി. ഈ വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയും സ്‌കൂള്‍ വിട്ടു.
ഫെബ്രുവരിക്കുശേഷമാണ് സംഭവങ്ങളുടെ തുടക്കമെന്ന് പെണ്‍കുട്ടി പറയുന്നു. കേരളത്തിന് പുറത്തായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം എട്ടുമാസം മുന്‍പാണ് കണ്ണൂരില്‍ താമസം തുടങ്ങിയത്. സഹപാഠിയെന്ന നിലയില്‍ ഈ കുട്ടി പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ട്. രക്ഷിതാക്കളുടെ വിശ്വാസം നേടുകയും ചെയ്തു.
സൗഹൃദത്തിലൂടെ തുടക്കം
അടുത്ത സൗഹൃദം സ്ഥാപിക്കുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്ത ശേഷമാണ് മയക്കുമരുന്ന് നല്‍കിത്തുടങ്ങിയത്. ടെന്‍ഷന്‍ മാറ്റാന്‍ നല്ലതാണെന്ന് പറഞ്ഞാണ് ആദ്യം നല്‍കിയത്. പിന്നീട് പെണ്‍കുട്ടി മയക്കുമരുന്നിന് അടിമപ്പെട്ടു. മയക്കുമരുന്ന് തന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഇക്കാര്യം ആണ്‍കുട്ടിയും പോലീസിനോട് സമ്മതിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇരുവരുടെയും രക്ഷിതാക്കള്‍ കണ്ടതോടെയാണ് വിവരം പോലീസിലെത്തിയത്. മയക്കുമരുന്നിന് അടിമപ്പെട്ട പെണ്‍കുട്ടിയെ വയനാട്ടിലെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. 10 ദിവസം അവിടെയായിരുന്നു.
ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
മയക്കുമരുന്ന് നല്‍കി സഹപാഠിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി മാത്രമേ കിട്ടിയിട്ടുള്ളൂവെന്ന് കേസന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ.ബിജുമോഹന്‍ പറഞ്ഞു. കേള്‍ക്കുന്ന വിവരങ്ങളില്‍ ഒരുപാട് ദുരൂഹതയുണ്ട്. പോലീസ് എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തു. കേസിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് പോലീസ് കമ്മിഷണര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയര്‍മാന്‍ കെ.വി.മനോജ്കുമാര്‍ പറഞ്ഞു.
Content Highlights: drugs in school


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..