മുന്‍കൂട്ടി ഓര്‍ഡര്‍ സ്വീകരിച്ച് കഞ്ചാവ് കടത്ത്; നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയില്‍


കഴിഞ്ഞവര്‍ഷം ഇയാള്‍ തീവണ്ടിയില്‍ നിലമ്പൂരിലേക്ക് വരുംവഴി പാലക്കാട് റെയില്‍വേ പോലീസ് ഏഴരക്കിലോ കഞ്ചാവ് സഹിതം പിടികൂടി എക്‌സൈസിന് കൈമാറിയിരുന്നു. ഈ കേസില്‍ മാസങ്ങള്‍ക്കു മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. അതിനുമുന്‍പ് ആന്ധ്രയിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

പിടിച്ചെടുത്ത കഞ്ചാവുമായി പ്രതി മുഹമ്മദ് സ്വാലിഹ്

നിലമ്പൂര്‍: മലയോരത്ത് 14 കിലോഗ്രാം കഞ്ചാവുമായി യുവാവ് നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. എടക്കര കാക്കപ്പരത സ്വദേശി തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ് (മിന്നല്‍ സാലി-28) ആണ് പിടിയിലായത്. ആന്ധ്രയില്‍നിന്ന് നേരിട്ട് കഞ്ചാവ് വന്‍തോതില്‍ വാങ്ങി നിലമ്പൂരിലേക്കെത്തിക്കുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാം, നിലമ്പൂര്‍ സി.ഐ. വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍പരിശോധന നടത്തിയിരുന്നു.



വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിലമ്പൂര്‍ കോടതിപ്പടി ബസ്സ്റ്റോപ്പിനു സമീപത്തുനിന്ന് ഇയാള്‍ പിടിയിലായത്. രണ്ടു ബാഗുകളിലായി സൂക്ഷിച്ചതായിരുന്നു കഞ്ചാവ്.

ഒക്ടോബര്‍ നാലിന് ആന്ധ്രയിലെ വിജയവാഡയിലേക്കു പോയ പ്രതി അവിടെയുള്ള ഇടനിലക്കാരില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ചാണ് നിലമ്പൂരിലേക്കെത്തിച്ചത്.

പ്രദേശത്തെ ചില്ലറ വില്‍പ്പനക്കാരില്‍നിന്ന് മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിച്ച് പണം ശേഖരിച്ച ശേഷമാണ് വിജയവാഡയിലെത്തി ചെറിയ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ഇവിടെയെത്തിച്ച് കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ മാസം മൂന്നു തവണയാണ് ആന്ധ്രയില്‍നിന്ന് കഞ്ചാവ് ഇത്തരത്തില്‍ എത്തിച്ച് ഇവിടെ വിതരണംചെയ്തത്.

കഴിഞ്ഞവര്‍ഷം ഇയാള്‍ തീവണ്ടിയില്‍ നിലമ്പൂരിലേക്ക് വരുംവഴി പാലക്കാട് റെയില്‍വേ പോലീസ് ഏഴരക്കിലോ കഞ്ചാവ് സഹിതം പിടികൂടി എക്‌സൈസിന് കൈമാറിയിരുന്നു. ഈ കേസില്‍ മാസങ്ങള്‍ക്കു മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. അതിനുമുന്‍പ് ആന്ധ്രയിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഏഴുവര്‍ഷം മുന്‍പ് എടക്കര സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് രാത്രി ബൈക്കിലും കാറിലും കറങ്ങി റബ്ബര്‍ഷീറ്റ് മോഷ്ടിച്ച് വിറ്റ കേസിലും എടക്കര പോലീസ് പിടികൂടിയിരുന്നു.

പിടിച്ചെടുത്ത കഞ്ചാവിന് അഞ്ചുലക്ഷത്തോളം രൂപ വിലവരും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു. പരിശോധനാസംഘത്തില്‍ നിലമ്പൂര്‍ സ്റ്റേഷനിലെ എസ്.ഐ.മാരായ വിജയരാജന്‍, എം. അസൈനാര്‍, തോമസ്‌കുട്ടി ജോസഫ്, എസ്.സി.പി.ഒ. ടി. ജംഷാദ്, സി.പി.ഒ. സജേഷ്, ഡാന്‍സഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആസിഫലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണുണ്ടായിരുന്നത്.

ബ്രൗണ്‍ഷുഗറുമായി ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍

കുറ്റിപ്പുറം: ആറ് ഗ്രാം ബ്രൗണ്‍ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മൂര്‍ഷിദാബാദ് ഫത്തേപുര്‍, ലാല്‍ഗോള റൈഹാന്‍അലി (30)യേയാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രന്‍ മേലേയില്‍ അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് കുറ്റിപ്പുറം ബസ്സ്റ്റാന്‍ഡില്‍നിന്നാണ് റൈഹാന്‍ അലി അറസ്റ്റിലാകുന്നത്. ഇയാളുടെ അടിവസ്ത്രത്തിനുള്ളില്‍ 50 -ല്‍പ്പരം ചെറിയ കുപ്പികളിലാക്കിയാണ് ബ്രൗണ്‍ഷുഗര്‍ ഒളിപ്പിച്ചിരുന്നത്. ഒരു കുപ്പിക്ക് 1500 നിരക്കിലാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കള്‍. വളാഞ്ചേരിക്കടുത്ത് കാവുംപുറത്താണ് റൈഹാന്‍ അലി താമസിക്കുന്നത്.

തിരുനാവായയില്‍ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

കുറ്റിപ്പുറം: രണ്ടുകിലോ കഞ്ചാവുമായി യുവാക്കളെ കുറ്റിപ്പുറം എക്‌സൈസ് പിടികൂടി. തിരൂര്‍ വെട്ടം പനിച്ചേരി വീട്ടില്‍ നിഖില്‍ (20), വെട്ടം വാക്കാട് ഓടെങ്ങലത്ത് വീട്ടില്‍ സജീവ് (28) എന്നിവരെയാണ് കുറ്റിപ്പുറം റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സാദിഖിന്റെ നേതൃത്വത്തില്‍ തിരുനാവായയില്‍നിന്ന് വെള്ളിയാഴ്ച അറസ്റ്റുചെയ്തത്. ആന്ധ്രയില്‍നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടെയാണ് സംഘം എക്‌സൈസിന്റെ വലയിലാകുന്നത്. പിടിയിലായ രണ്ടുപേരും നേരത്തേ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ എസ്.ജി. സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിഷ്ണുദാസ്, ബാലു, ഗിരീഷ്, നിധിന്‍ മാധവന്‍, ലെനിന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: drugs case ganja cases in malappuram nilambur kuttippuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented