കോയമ്പത്തൂരിലും സേലത്തും മയക്കുമരുന്ന് വേട്ട; എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ മലയാളികളടക്കം പിടിയില്‍


കോയമ്പത്തൂരിൽ അറസ്റ്റിലായ വീരശിവകുമാർ, കാർത്തിക്

കോയമ്പത്തൂര്‍: സായിബാബകോളനിക്ക് സമീപം എം.ജി.ആര്‍. മാര്‍ക്കറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 21 കിലോ കഞ്ചാവും 2,40,000 രൂപയും കടത്താന്‍ ഉപയോഗിച്ച ആഡംബരക്കാറും പിടിച്ചെടുത്തു. സംഭവത്തില്‍ തിരുപ്പൂര്‍സ്വദേശി വീരശിവകുമാര്‍ (55), നീലഗിരി സ്വദേശി കാര്‍ത്തിക് (34) എന്നിവരെ അറസ്റ്റ് ചെയ്തു.

സബ് ഇന്‍സ്പെക്ടര്‍ സെങ്കോല്‍നാഥന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ ആഡംബരക്കാര്‍ എറെനേരം ഒരേസ്ഥലത്തുതന്നെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ പോലീസ് കാര്‍ പരിശോധിക്കയായിരുന്നു.

നിര്‍ത്തിയിട്ട കാറില്‍ ഏജന്റുമാര്‍ക്ക് കഞ്ചാവ് നല്‍കാനുള്ള ശ്രമത്തിലായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. മധുര, തേനി ഭാഗങ്ങളില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് കോയമ്പത്തൂരില്‍ വില്‍ക്കുന്ന വലിയ റാക്കറ്റില്‍പ്പെട്ടവരാണ് പ്രതികള്‍. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മയക്കുമരുന്ന് വിറ്റു; മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

സേലം: മയക്കുമരുന്ന് വിറ്റ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ പത്തനംതിട്ടയിലെ ഫിലിപ്പ് (23), അമല്‍ (20), തേനി ആണ്ടിപ്പട്ടിയിലെ വിഘ്നേഷ്‌കുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

വീരപാണ്ടി, ആട്ടയാംപട്ടി എന്നിവിടങ്ങളിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസുകാര്‍ക്ക് വിവരംലഭിച്ചു. ഇത് വില്‍ക്കുന്നവരെ പിടികൂടാന്‍ പോലീസ് സൂപ്രണ്ട് അഭിനവ് ഉത്തരവിട്ടിരുന്നു.

ഇതേത്തുടര്‍ന്ന് ആട്ടയാംപട്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ ചിന്നശീരകാപാടിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്ന വിദ്യാര്‍ഥികളാണ് മറ്റ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കുന്നതെന്ന് കണ്ടെത്തി മൂന്നുപേരെയും അറസ്റ്റ് ചെയ്തു. മൂന്നുപേരും ബെംഗളൂരുവിലെ സംഘത്തില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കൂടിയവിലയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ഒളിവിലാണ്.


Content Highlights: drugs and ganja seized in coimbatore and salem


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented