വിജിന്റെ പേരിൽ കൊച്ചിയിലേക്കുള്ള കണ്ടെയ്നറുകളും പരിശോധിക്കും; വഞ്ചിക്കപ്പെട്ടതെന്ന വാദം പൊളിയുന്നു


വിജിൻ വർഗീസ് | Photo: facebook.com/vigin.varghese.5

കൊച്ചി: പഴങ്ങളുടെ മറവിൽ വൻതോതിൽ ലഹരി എത്തിച്ച സംഭവത്തിൽ തന്നെ ബിസിനസ് പങ്കാളി വഞ്ചിക്കുകയായിരുന്നെന്ന കാലടി സ്വദേശി വിജിൻ വർഗീസിന്റെ വാദം പൊളിയുന്നു. തുടരെ രണ്ട് കണ്ടെയ്‌നറുകളിൽ ഇയാളുടെ പേരിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ലഹരി പിടികൂടിയതാണ് കാരണം. ഇയാൾ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

വിജിന്റെ പേരിൽ കേരളത്തിലേക്ക് അടുത്തിടെ എത്ര കണ്ടെയ്‌നറുകൾ എത്തിയെന്നും ഡി.ആർ.ഐ. പരിശോധിക്കുന്നുണ്ട്. വിജിനെ മുംബൈയിൽ പിടികൂടിയതിന്റെ അടുത്തദിവസം കൊച്ചി തുറമുഖത്തെത്തിയ പഴങ്ങൾ അടങ്ങിയ കണ്ടെയ്‌നർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് സംഘം പരിശോധിച്ചിരുന്നു. ലഹരിയുടെ സാന്നിധ്യം ഇതിൽ കണ്ടെത്താനായില്ല. അടുത്ത ദിവസം വിജിന്റെപേരിൽ വീണ്ടും കണ്ടെയ്‌നർ കൊച്ചിതുറമുഖത്ത് എത്തുമെന്നാണ് വിവരം. ഇതും തുറന്നുപരിശോധിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം.



വിജിനും സംഘവും വിദേശത്തുനിന്ന് കൊണ്ടുവരുന്ന പഴങ്ങൾ കാലടിക്കു പുറമേ കൊച്ചിനഗരത്തിൽ രണ്ടിടത്തും കോഴിക്കോട്ടും സംഭരിക്കുന്ന ഏജൻസികളുണ്ട്. ഇൗ ഏജൻസികളിൽനിന്നും അന്വേഷണ സംഘം വിവരം തേടും.

2017-മുതലാണ് കൊച്ചി തുറമുഖത്ത് കണ്ടെയ്‌നർ സ്കാനിങ് സംവിധാനം നിലവിൽ വന്നത്. എന്നാൽ, വലിയ കണ്ടെയ്‌നറുകളിൽ ടൺകണക്കിന് സാധനങ്ങൾക്കൊപ്പം ചെറിയ അളവിൽ ലഹരിവസ്തുക്കളോ മറ്റോ ഉണ്ടെങ്കിൽ കണ്ടെത്തുക ബുദ്ധിമുട്ടാണ്.

നേരത്തേ വിദേശത്തുനിന്ന് സ്‌ക്രാപ്പ് ഇറക്കുമതിയുടെമറവിൽ ലോഹവസ്തുക്കൾക്കുള്ളിൽ ലഹരി കടത്തിയത് കേന്ദ്ര ഏജൻസികൾ പിടികൂടിയിരുന്നു.

Content Highlights: Drug smuggling in disguise of fruit business; Vijin Varghese arrested again


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented