കുറിപ്പടി വ്യാജമായുണ്ടാക്കി ലഹരിഗുളികവാങ്ങി വില്‍പന, നേതൃത്വം നഴ്‌സിങ് പഠിച്ചയുവതി; സംഘം അറസ്റ്റില്‍


ലഹരിവസ്തുക്കളുമായി എക്സൈസിന്റെ പിടിയിലായവർ

തിരുവനന്തപുരം: എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ മയക്കുമരുന്നും ലഹരിക്കുപയോഗിക്കുന്ന ഗുളികകളുമായി അഞ്ചുപേര്‍ പിടിയില്‍. കാരയ്ക്കാമണ്ഡപത്തിനു സമീപം മേലാംകോട് റോഡില്‍ സമാധി ക്ഷേത്രത്തിനു അടുത്ത് ലഹരിക്കുപയോഗിക്കുന്ന ഗുളികകള്‍ വില്‍പ്പന നടത്തിവന്ന നടുവത്തുവിള പുത്തന്‍വീട്ടില്‍ കണ്ണന്‍ എന്നുവിളിക്കുന്ന അതുല്‍ എസ്. കുമാര്‍(19), കോളിയൂര്‍ ചാണക്കര കൃപാഭവനില്‍ അനീഷ്(25) എന്നിവരാണ് പിടിയിലായത്.

42 ഗുളികകളും ഇവരില്‍നിന്നു പിടിച്ചെടുത്തു. അതുലിന്റെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്‍പ്പന നടത്തുന്നവരും ഒത്തുകൂടിയിരുന്നു. ഇയാള്‍ വാഹനമോഷണക്കേസിലെ പ്രതിയുമാണ്. മുട്ടട ചാത്തിയോട് റോഡില്‍ രാത്രി വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളികകളും 0.23 ഗ്രാം എം.ഡി.എം.എ.യും കഞ്ചാവും കണ്ടെടുത്തു.



ഓട്ടോറിക്ഷ ഡ്രൈവറായ മണ്ണന്തല കുളപ്പറക്കോണം രാജന്‍ നിവാസില്‍ അരവിന്ദ്(24), ഇടവക്കോട് സജി ഭവനില്‍ ജിത്ത് ജി.എസ്.(26), മുട്ടട കുശവര്‍ക്കല്‍ ദീപം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന റാഫ ടി.പ്രദീപ്(23) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍നിന്ന് ഒ.പി. ടിക്കറ്റ് എടുത്ത് ഡോക്ടറുടെ വ്യാജ സീല്‍ ഉണ്ടാക്കി കുറിപ്പടി തയ്യാറാക്കും. ഇതുപയോഗിച്ച് മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തും. വ്യാജ സീലും പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഒ.പി. ടിക്കറ്റും പിടിച്ചെടുത്തു.

റാഫ എന്ന സ്ത്രീയാണ് ഇതിനു നേതൃത്വം നല്‍കിയത്. ഇവര്‍ നഴ്സിങ്ങിനു പഠിച്ചിട്ടുണ്ട്. എന്നാല്‍, കോഴ്സ് പൂര്‍ത്തിയാക്കിയില്ല. ഒ.പി. ടിക്കറ്റില്‍ കുറുപ്പടി എഴുതിച്ചേര്‍ത്തത് റാഫയാണ്. അരവിന്ദ് പോക്സോ കേസിലും പ്രതിയാണ്.എക്സൈസ് ഷാഡോ ടീം ഈ സംഘങ്ങളെക്കുറിച്ച് നിരീക്ഷിച്ചുവരികയായിരുന്നു.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍ എം., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍ പി.എസ്., സുരേഷ് ബാബു, ആരോമല്‍ രാജന്‍, രതീഷ്, പ്രബോധ്, അക്ഷയ് സുരേഷ്, മഞ്ജു എന്നിവരും ഉണ്ടായിരുന്നു.

Content Highlights: drug dealers, arrest, excise


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented