ലഹരിമരുന്ന് ഇടപാട്: സീരിയല്‍ നടനടക്കം മൂന്നു മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം

ബെംഗളൂരു: സീരിയല്‍ നടനുള്‍പ്പെടെ മൂന്നു മലയാളികളെ ലഹരിമരുന്നുമായി ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. നടന്‍ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 191 ഗ്രാം എം.ഡി.എം.എ.യും 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബെംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ ലഹരിമരുന്ന് വിറ്റതെന്ന് പോലീസ് പറഞ്ഞു.

രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍.ഐ.എഫ്.ടി. കോളേജിന് സമീപത്ത് ആദ്യം രണ്ടു പ്രതികളെയാണ് പിടികൂടിയത്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അഗര തടാകത്തിന് സമീപത്തെ സര്‍വീസ് റോഡില്‍ ലഹരിമരുന്നു വില്‍ക്കുകയായിരുന്ന മറ്റൊരാളെ പിടികൂടിയതെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡി.സി.പി. സി.കെ. ബാബ പറഞ്ഞു.



Content Highlights: drug deal, three malayalis including serial actor arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented