ഡ്രൈവര്‍ അപമര്യാദയായി പെരുമാറി; തിരുവനന്തപുരത്ത്‌ ഓട്ടോയില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്


എന്നാല്‍ ഡീസല്‍ അടിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി തെറ്റിദ്ധരിച്ച് ചാടിയതെന്നാണ് ഓട്ടോ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.

പ്രതീകാത്മക ചിത്രം | AFP

പൂവാര്‍: ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് യാത്രക്കാരി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കുചാടി. വീഴ്ചയില്‍ വാരിയെല്ലിന് പരിക്കേറ്റ യാത്രക്കാരിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ പുല്ലുവിളക്ക് സമീപം പള്ളത്താണ് സംഭവം. കരുംകുളത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകാനാണ് യുവതി പുല്ലുവിളയില്‍നിന്ന്, തിരുവനന്തപുരത്തുനിന്നു പൂവാറിലേക്കുവന്ന ഓട്ടോയില്‍ കയറിയത്.



യാത്രക്കിടയില്‍ ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയപ്പോള്‍ പുറത്തേക്ക് ചാടിയെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഡീസല്‍ അടിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി തെറ്റിദ്ധരിച്ച് ചാടിയതെന്നാണ് ഓട്ടോ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. റോഡില്‍വീണ യുവതിയെ ഓട്ടോ ഡ്രൈവര്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു.

Content Highlights: driver misbehaved, woman injured after jumping from auto


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented