ആർക്കറിയാം’ സിനിമയുമായും സാമ്യം; 'ദൃശ്യ’ത്തിലേതിന് സമാനം ഈ കൊലപാതകം


രശ്മി രഘുനാഥ്‌

ചങ്ങനാശ്ശേരിയിലെ ബിന്ദുകുമാറിന്റെ കൊലപാതകത്തിന്‌ ‘ആർക്കറിയാം’ എന്ന ചിത്രത്തിന്റെ പ്രമേയവുമായി സാമ്യമുണ്ടോ. സിനിമയുടെ കഥാകൃത്തും സംവിധായകനുമായ സാനു ജോൺ വർഗീസ്‌ സിനിമയെക്കുറിച്ച്‌ പറയുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്‌ സാനു.

ചങ്ങനാശ്ശേരി പൂവം എ.സി.കോളനിയിലെ വീട്ടിൽ ബിന്ദുകുമാറിന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ട അടുക്കളവശത്തെ ചായ്‌പ്‌|ഫോട്ടോ: ഇ.വി.രാഗേഷ്/ ആർക്കറിയാം എന്ന ചിത്രത്തിൽ ബിജു മേനോൻ

കോട്ടയം : താൻ കൊന്ന മകളുടെ ആദ്യഭർത്താവിന്റെ മൃതദേഹം അടുക്കളയുടെ ചായ്പിലുണ്ടെന്ന് ഒരുവേള തുറന്നുപറയുന്ന കേന്ദ്രകഥാപാത്രം ഇട്ടിയവിര. അടുത്തിടെ ഇറങ്ങിയ 'ആർക്കറിയാം 'സിനിമയിൽ കേന്ദ്രകഥാപാത്രം ഈ വിധം കൊലചെയ്യുന്നുണ്ട്. ശനിയാഴ്ച ചങ്ങനാശ്ശേരിയിൽ നടന്ന കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന സംഭവം. ഈ സിനിമയ്ക്ക്‌ കഥ എഴുതി സംവിധാനം ചെയ്ത സാനു ജോൺ വർഗീസിന് സംഭവം അറിയുമ്പോൾ സിനിമയുമായുള്ള കഥ സാമ്യം അല്ല പകരം ഇത്തരം സംഭവം മുൻപ് പലപ്പോഴും കേട്ടിട്ടുണ്ടെന്ന തോന്നലാണ്.

"എന്റെ നാട്ടിൽ മുൻപ് പലപ്പോഴും ഇത്തരം സംഭവം ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്." അയാളെ കൊന്നു അതിൽ കൈയ്യാല പണിഞ്ഞു "എന്ന്. ആ കേട്ടറിവിൽ നിന്നാണ് സിനിമയിൽ അത്തരം ഒരു ത്രെഡ് സ്വീകരിച്ചത്. ഇത് മുൻപും ഉണ്ടായിട്ടുണ്ടാവണം. അതാകുമല്ലോ ആളുകൾ ആ രീതിയിൽ സംസാരിക്കാൻ ഇടവന്നിട്ടുള്ളത് " -സാനു പറയുന്നു.

ജീവിതത്തിലെ സംഭവങ്ങൾ കഥയും കഥ പിന്നീട് ജീവിതവും ആകുന്ന കാഴ്ച. ആദ്യം ഏതാണ് സംഭവിച്ചത് എന്ന് അറിയാത്തവിധമുള്ള കാര്യങ്ങൾ. ഏതെങ്കിലും ഒരു പ്രത്യേക സംഭവം അല്ല പകരം കേട്ടിട്ടുള്ള അത്തരം പല കഥകൾ ചേർത്ത് വെച്ചാണ് ആർക്കറിയാം രൂപപ്പെടുത്തിയതെന്ന്‌ സാനു പറഞ്ഞു. ചങ്ങനാശ്ശേരിയിലെ സംഭവത്തിൽ ബൈക്ക് കണ്ടെത്തിയത് സാനുവിന്റെ നാടായ പുതുപ്പള്ളിക്കുസമീപം വാകത്താനത്തുനിന്നാണ്‌.

‘‘ഇതൊക്കെ നാട്ടിൽ ചർച്ചയാകും. നാളെ മറ്റൊരാൾ ഈ കേട്ടുകേൾവി മറ്റൊരു കഥയാക്കും. ചിലപ്പോൾ സിനിമയുമായേക്കാം. അതാണ് കഥയും ജീവിതവും’’- ഈ സിനിമയിൽ നായകനായ ബിജുമേനോൻ അവതരിപ്പിച്ച ഇട്ടിയവിര എന്ന കഥാപാത്രത്തിനാണ്‌ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള സംസ്‌ഥാന അവാർഡ്‌ കിട്ടിയത്‌.

Content Highlights: Drishyam model murder in Kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented