പ്രചരിച്ച റീൽസിൽ നിന്നുള്ള ദൃശ്യം
തൃശ്ശൂർ: കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവതിയുടെ പേരിൽ കേസ്. സാമൂഹികമാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചതിനാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തിൽ വിട്ടു. എന്നാൽ, സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻവേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതെന്നും യുവതികൾ മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമായതായി എക്സൈസ് അധികൃതർ അറിയിച്ചു.
അഞ്ച് യുവതികൾ മദ്യപിക്കുന്ന വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. ഇതിൽ ഒരാളുടെ ഭർത്താവ് വിദേശത്തുനിന്ന് വന്നതിന്റെ ആഘോഷത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. ചേർപ്പ് ഭാഗത്തെ കള്ളുഷാപ്പിൽ വെച്ചായിരുന്നു ഇത്. കള്ളുഷാപ്പ് ജീവനക്കാരെ ഉൾപ്പെടെ ചോദ്യംചെയ്തതിൽനിന്നാണ് സ്ത്രീകൾ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായതെന്ന് എക്സൈസ് പറഞ്ഞു.
സ്ഥിരമായി റീൽസ് പോസ്റ്റുചെയ്യാറുള്ള യുവതിയാണ് ഈ വീഡിയോയും പോസ്റ്റ് ചെയ്തത്. പലതിനും ധാരാളം ലൈക്കുകളും കിട്ടിയിരുന്നു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കള്ളുകുടി ചിത്രീകരിച്ചത്. സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് എക്സൈസ് കേസെടുത്തത്.
Content Highlights: drinkink toddy acted for reels; A case was filed against the woman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..