'ഡ്രൈവറോട് കാര്യം പറഞ്ഞപ്പോൾ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വെച്ച് ഒന്നും സംഭവിക്കാത്തരീതിയിൽ സംസാരിച്ചു'


പാലക്കാട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന 'രാജപ്രഭ' ബസിനെതിരേയായിരുന്നു യുവതിയുടെ പ്രതിഷേധം. ബസ് തന്റെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാന്‍ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി.

സാന്ദ്ര | Photo: screengrab: Mathrubhumi News

പാലക്കാട്: ഇതിന് മുമ്പും ഇതേ ബസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പാലക്കാട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന ബസ് തടഞ്ഞു നിർത്തിയ സാന്ദ്ര. കൂറ്റനാടിന് സമീപം പെരുമണ്ണൂരില്‍ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര ബസ് തടഞ്ഞിട്ടത്.

പാലക്കാട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന 'രാജപ്രഭ' ബസിനെതിരേയായിരുന്നു യുവതിയുടെ പ്രതിഷേധം. ബസ് തന്റെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാന്‍ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ബസ് തടഞ്ഞു നിർത്തി ഡ്രൈവറോട് സംസാരിച്ചപ്പോൾ ബ്ലൂ ടൂത്ത് ഹെഡ് സെറ്റ് വെച്ച് ഒന്നും സംഭവിക്കാത്ത രീതിയിൽ സംസാരിക്കുകയായിരുന്നുവെന്ന് സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര പറഞ്ഞു.

"എതിരെ ഒരു ലോഡിങ് വണ്ടി വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ പിന്നിലായിരുന്നു രാജപ്രഭ എന്ന സ്വകാര്യ ബസ് ഉണ്ടായിരുന്നത്. തങ്ങളെ മറികടന്നു പോകാൻ പറ്റിയ സാഹചര്യമായിരുന്നില്ല ബസിനുണ്ടായിരുന്നത്. എന്നിട്ടും രാജപ്രഭ ബസ് ഓവർടേക്ക് ചെയ്ത് എടുത്തു. ഇടത് സൈഡിലുള്ള ചാലിൽ കൂടിയാണ് സ്കൂട്ടർ എടുക്കേണ്ടി വന്നത്. ഈ ഒരു അനുഭവം ഇതേ ബസിൽ നിന്ന് മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ചാലിശ്ശേരി വരെ ബസിനെ പിന്തുടർന്ന് റോഡിൽ തടഞ്ഞിട്ടത്. ഒന്നര മിനിറ്റോളം ബസിനെ തടഞ്ഞു നിർത്തി. ഡ്രൈവറോട് കാര്യം സംസാരിച്ചു. നിങ്ങൾ ചെയ്തത് ശരിയായില്ല എന്ന് സംസാരിച്ചപ്പോൾ ഡ്രൈവർ കൈയിലുണ്ടായിരുന്ന ബ്ലൂ ടൂത്ത് ഹെഡ് സെറ്റ് ചെവിയിൽ വെച്ച് ഒന്നും സംഭവിക്കാത്ത പോലെ സംസാരിക്കുകയായിരുന്നു" സാന്ദ്ര പറഞ്ഞു.

മാധ്യമങ്ങളിൽ വാർത്ത ആയതോടെ വിഷയത്തിൽ പാലക്കാട് ആർ.ടി.ഒ. ഇടപെടുകയും പട്ടാമ്പി ജോയിന്റ് ആർ.ടി.ഒയോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.

Content Highlights: Dramatic scenes in Palakkad woman intercepts private bus - sandra talking

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented