File Photo | Screengrab: Mathrubhumi News
തിരുവനന്തപുരം: ജയിലിലും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സാംദീപ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സെല്ലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ജയിലിലെ ഡോക്ടറെത്തി പ്രാഥമിക വൈദ്യപരിശോധനയും നടത്തി. ഇയാളുടെ കാലില്‍ പൊട്ടലുണ്ടെന്നാണ് വൈദ്യപരിശോധനയില്‍ കണ്ടെത്തിയത്. മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ല. അതിനാല്‍ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
അതേസമയം, സെന്‍ട്രല്‍ ജയിലിലും ഇയാള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് വിളിച്ചുപറയുന്നത്. ഇയാളുടെ പെരുമാറ്റത്തില്‍ കഴിഞ്ഞദിവസത്തേതില്‍നിന്ന് മാറ്റങ്ങളൊന്നുമില്ല. അതിനാല്‍ പ്രതി കര്‍ശന നിരീക്ഷണത്തിലാണ്. പ്രത്യേകമായി പാര്‍പ്പിച്ചിരിക്കുന്ന ഇയാളെ നിരീക്ഷിക്കാന്‍ സി.സി.ടി.വി. ക്യാമറകളടക്കം സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരെയും പ്രതിയെ നിരീക്ഷിക്കാനായി ചുമതലപ്പെടുത്തി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി ചെറുകരക്കോണം സ്വദേശി സാംദീപിനെ കഴിഞ്ഞദിവസം രാത്രിയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
Content Highlights: dr vandana das murder accused samdeep in poojappura central jail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..