കൈ കടിച്ചുമുറിച്ചു, ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു; ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരപീഡനം, പരാതി


ഷമ്മി പ്രഭാകർ/ മാതൃഭൂമി ന്യൂസ്

കുട്ടികളെ പോലും എന്റെ ഭർത്താവിന്റെ അല്ല എന്ന് പ്രചരിപ്പിക്കാൻ തുടങ്ങി. വിവാഹമോചനത്തിനായി നിരന്തരമായി വക്കീലന്മാരെക്കൊണ്ട് വിളിപ്പിക്കുമായിരുന്നു. കുട്ടികളേയും ഭാവിയേയും ഓർത്ത് അതൊക്കെ എതിർത്തുവെന്ന് യുവതി.

Photo: Screengrab/ Mathrubhumi news

ആലപ്പുഴ: ചേർത്തലയിൽ യുവതിക്ക് നേരെ ഭർതൃവീട്ടുകാരുടെ ക്രൂരപീഡനം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് നിരന്തരം മർദിക്കുകയും കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നും ഭർതൃമാതാവ് കൈ കടിച്ചു മുറിച്ചെന്നും പരാതിക്കാരി ആരോപിച്ചു. പോലീസ് പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.

2013 ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരിൽ ഇവർ നിരന്തരം മർദിച്ചിരുന്നു. പ്രസവത്തിന് ശേഷവും യുവതിയെ ഭർത്താവും വീട്ടുകാരും പീഡനം തുടർന്നു. ഭർത്താവും ഭർതൃമാതാവും പിതാവും ചേർന്ന് വീട്ടിൽ നിന്ന് തന്നെ പുറത്താക്കുകയും ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി പറയുന്നു. ഷാൾ വലിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ ഭർതൃമാതാവ് കൈകൾ കടിച്ചു മുറിച്ചു. പെൺകുട്ടിയെ ഇനിയും ഭർത്താവിന്റെ വീട്ടിൽ നിർത്തിയാൽ ജീവൻ നഷ്ടമാകുമെന്നറിഞ്ഞ് തിരികെ കൊണ്ടു വരികയായിരുന്നുവെന്ന് പിതാവ് പറഞ്ഞു."2013 ഏപ്രിൽ 5-നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ മാനസികവും ശാരീരികവുമായ പീഡനം തുടങ്ങി. സംഭവം അറിഞ്ഞ് മകളെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നു. എന്നാൽ പലരും ഇടപെട്ട് ഒത്തുതീർപ്പായതിനാൽ വീണ്ടും ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോയി. പ്രസവശേഷം വീണ്ടും പീഡനം തുടർന്നപ്പോൾ ഞങ്ങൾ ചെന്ന് സംസാരിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പോലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ല", യുവതിയുടെ പിതാവ് പറഞ്ഞു.

"വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷം കഴിഞ്ഞു. കഴിഞ്ഞ അഞ്ചുമാസമായി വിവാഹമോചനം വേണമെന്ന് പറഞ്ഞായിരുന്നു ഭർതൃവീട്ടുകാരുടെ പീഡനം. കുട്ടികള്‍ എന്റെ ഭർത്താവിന്‍റേതല്ല എന്നുപോലും പ്രചരിപ്പിക്കാൻ തുടങ്ങി. പലതവണ പോലീസിൽ പരാതി നൽകി. വിവാഹമോചനത്തിനായി നിരന്തരമായി വക്കീലന്മാരെക്കൊണ്ട് വിളിപ്പിക്കുമായിരുന്നു. കുട്ടികളേയും ഭാവിയേയും ഓർത്ത് അതൊക്കെ എതിർത്തു. ഒരു ദിവസം ബാത്റൂമിൽ കയറിയപ്പോഴാണ് ഭർത്താവ് കുട്ടികളുമായി മുറിയടച്ചത്. ഫോൺ തല്ലിപ്പൊട്ടിച്ചതുകൊണ്ട് ആരേയും വിളിക്കാൻ പറ്റാതായി. വെളിയിലിരുന്ന് നേരം വെളുപ്പിച്ച ശേഷം പിറ്റേദിവസം സുഹൃത്തിന്റെ ഫോണിൽ നിന്നാണ് പോലീസിനെ അറിയിക്കുന്നത്. എപ്പോൾ പരാതിയുമായി ചെന്നാലും ഒത്തുതീർപ്പെന്ന തരത്തിലാണ് പോലീസ് സംസാരിക്കാറുള്ളത്", യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: dowry harassment - cherthala women complained against husband and family

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented