പ്രതീകാത്മക ചിത്രം/UNI
സൂറത്ത്: സുഹൃത്തിന്റെ ഭാര്യയുമായുള്ള രഹസ്യബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് ഭാര്യയെ കൊന്നു. തൊട്ടുപിന്നാലെ യുവാവിനെ സുഹൃത്തും കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് നടുക്കുന്ന ഇരട്ടക്കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ അക്ഷയ് കടാര(21) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സൂറത്തിലെ ചൗക്ക് ബസാറില്‍ താമസിക്കുന്ന കൗശിക് റാവത്ത്(21) ഭാര്യ കല്‍പ്പന റാവത്ത്(18) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കൗശിക് റാവത്ത് ആദ്യം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് കൗശിക്കിനെ സുഹൃത്തായ അക്ഷയ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
കൗശിക്കും അറസ്റ്റിലായ അക്ഷയ് കടാരയും സുഹൃത്തുക്കളാണ്. അടുത്തിടെ അക്ഷയ് കടാരയുടെ ഭാര്യയും കൗശിക്കും അടുപ്പത്തിലായി. ഇവരുടെ രഹസ്യബന്ധം അറിഞ്ഞതോടെ കൗശിക്കിന്റെ ഭാര്യ കല്‍പ്പനയും അക്ഷയും ഈ ബന്ധത്തെ എതിര്‍ത്തു. ഞായറാഴ്ച രാത്രി കൗശിക്കും ഭാര്യ കല്‍പ്പനയും തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടായി. ഇതിനിടെയാണ് കൗശിക്ക് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയശേഷം സുഹൃത്തായ അക്ഷയുടെ സഹായത്തോടെയാണ് കൗശിക് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടത്തിയശേഷം കൗശിക്കും അക്ഷയും ചേര്‍ന്നാണ് കല്‍പ്പനയുടെ മൃതദേഹം നദീതീരത്തെ വിജനമായപ്രദേശത്ത് ഉപേക്ഷിച്ചത്. തുടര്‍ന്ന് ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് തന്റെ ഭാര്യയുമായി രഹസ്യബന്ധത്തിലേര്‍പ്പെട്ടിരുന്ന സുഹൃത്തിനെ അക്ഷയ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്ഷയ് കടാരയെ ദാഹോദ് ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ചൗക്ക് ബസാര്‍ പോലീസും ക്രൈംബ്രാഞ്ചും കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യംചെയ്തതോടെ ഇരട്ടക്കൊലയുടെ കാരണം വ്യക്തമാവുകയായിരുന്നു.
Content Highlights: double murder in surat over illicit relationship


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..