കുളിമുറിയില്‍ തോര്‍ത്ത് എത്തിക്കാന്‍ വൈകി,ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ടടിച്ചു; കാഴ്ച നഷ്ടമായെന്ന് യുവതി


ഭാര്യയാണെന്ന പരിഗണനപോലും ഭര്‍ത്താവ് നല്‍കാറില്ലെന്നും നഫിയ ആരോപിച്ചു. 

നഫിയ

മലപ്പുറം: ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി. കരിപ്പൂര്‍ കൊളത്തൂരിലെ കുറ്റിക്കാട്ടില്‍ നഫിയയാണ് ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ്ഖാനെതിരേ വാഴക്കാട് പോലീസ്സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് തന്നെ നിരന്തരം വിവിധ കാരണങ്ങള്‍പറഞ്ഞ് മര്‍ദിക്കാറുണ്ടെന്നും ജൂലായ് 15-ന് അകാരണമായി മര്‍ദിച്ച് ഒരു കണ്ണിന് പരിക്കേല്‍പ്പിച്ചുവെന്നും നഫിയ മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ണിനു പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കണ്ണിന്റെ 90 ശതമാനം കാഴ്ച പോയെന്നും ഇവര്‍ പറഞ്ഞു.

കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു 15-ാം തീയതിയിലെ മര്‍ദനം. ബെല്‍റ്റ് കൊണ്ട് നിരന്തരം അടിച്ചു. അഞ്ചാമത്തെ അടിയാണ് കണ്ണിന് കൊണ്ടത്. കണ്ണിന്റെ ഞരമ്പിന് ചതവുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും നഫിയ വിശദീകരിച്ചു.

2011-ലാണ് നഫിയയും ഫിറോസ്ഖാനും വിവാഹിതരായത്. അന്നുമുതല്‍ ഗാര്‍ഹികപീഡനവും മര്‍ദനവും പതിവാണെന്നാണ് ഇവരുടെ ആരോപണം. ഭാര്യയാണെന്ന പരിഗണനപോലും ഭര്‍ത്താവ് നല്‍കാറില്ലെന്നും നഫിയ ആരോപിച്ചു.

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് വാഴയൂര്‍ കാരാട് തൈത്തൊടി ഫിറോസ്ഖാന്‍, പിതാവ് മുഹമ്മദ്കുട്ടി, മാതാവ് സഫീയ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കിയ ഫിറോസ്ഖാന് ജാമ്യം അനുവദിച്ചു.

Content Highlights: domestic violence complaint against husband in vazhakkad woman alleges she lost her vision

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented