വീട്ടുജോലിക്കെത്തിയത് ഒന്നരമാസം മുമ്പ്; 35 ലക്ഷം രൂപയുടെ കവര്‍ച്ച, ദമ്പതിമാര്‍ക്കായി തിരച്ചില്‍


photo courtesy: pixabay

ഗാന്ധിന​ഗർ: 25 ലക്ഷം രൂപയും 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി കടന്ന വീട്ടുജോലിക്കാരായ ദമ്പതിമാർക്കായി തിരച്ചിൽ വ്യാപകമാക്കി ​ഗുജറാത്ത് പോലീസ്. കെട്ടിടനിർമാതാവായ പ്രഭാത് സിന്ധവിന്റെ രാജ്കോട്ടിലെ വീട്ടിൽ നിന്നാണ് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നത്. വീട്ടുജോലിക്കായി നിയമിച്ചിരുന്ന അനിൽ നേപ്പാളി, ഭാര്യ, കവർച്ചയ്ക്ക് കൂട്ടുനിന്ന രണ്ട് സുഹൃത്തുക്കൾ എന്നിവരെയാണ് പോലീസ് തിരയുന്നത്. ബുധനാഴ്ച സിന്ധവും ഭാര്യയും വീട്ടിലില്ലാത്ത സമയത്ത് മകനെ കെട്ടിയിട്ട് അനില്‍ നേപ്പാളിയും കൂട്ടരും കവർച്ച നടത്തി കടന്നതായാണ് പരാതി.

മാതാപിതാക്കൾ അഹമ്മദാബാദിൽ പോയ സമയത്ത് വീടിന്റെ മൂന്നാം നിലയിലുള്ള തന്റെ കിടപ്പുമുറിയിലേക്ക് കടന്നുവന്ന അനിൽ നേപ്പാളിയും സുഹൃത്തുക്കളും കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണമിരിക്കുന്ന മുറി കാണിച്ചുകൊടുക്കാനാവശ്യപ്പെട്ടതായി സിന്ധവിന്റെ മകൻ ജാഷ് പോലീസിന് മൊഴി നൽകി. പണവും ആഭരണങ്ങളുമിരിക്കുന്ന സ്ഥലത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ തന്നെ കെട്ടിയിടുകയും വായ തുണി കൊണ്ട് പൊത്തുകയും ചെയ്തതായും മൊഴിയില്‍ പറയുന്നു.ജാഷിനേയോ അനിൽ നേപ്പാളിയേയോ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സിന്ധവ് തന്റെ സഹോദരൻ ജയേഷ് സിന്ധവിനെ വിവരമറിയിച്ചു. ജാഷിനെ തിരഞ്ഞെത്തിയ ജയേഷാണ് കെട്ടിയിട്ടനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ജയേഷ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഒന്നരമാസം മുമ്പാണ് അനിൽ നേപ്പാളിയും ഭാര്യയും പ്രഭാത് സിന്ധവിന്റെ വീട്ടിൽ ജോലിക്കെത്തിയത്. വീടിനോട് ചേർന്നുള്ള ഔട്ട്ഹൗസിൽ തന്നെ ഇവർക്ക് താമസസൗകര്യവും നൽകിയിരുന്നു.

അനില്‍ നേപ്പാളിക്കും കൂട്ടുപ്രതികള്‍ക്കുമായി പല സംഘങ്ങളായി പോലീസ് തിരച്ചിൽ നടത്തുമെന്നും പ്രതികളുടെ ചിത്രം അയൽ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണർ സുധീർ ദേശായി അറിയിച്ചു.

Content Highlights: Domestic help loots, valuables and cash, worth Rs 35 lakh, Gujarat, Crime News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented