യു.പിയില്‍ യുവാക്കള്‍ നായയെ കെട്ടിത്തൂക്കിക്കൊന്നു; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇടപെട്ട് പോലീസ്


പ്രതീകാത്മക ചിത്രം | Photo: Ridhin Damu | Twitter / @ghaziabadpolice

ലഖ്‌നൗ: ഗാസിയാബാദില്‍ വളര്‍ത്തുനായയെ ക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് ഉത്തര്‍പ്രദേശ് പോലീസ്. രണ്ടു യുവാക്കള്‍ ചേര്‍ന്ന് ചങ്ങല ഉപയോഗിച്ച് നായയെ തൂക്കിക്കൊല്ലുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. രണ്ടു യുവാക്കളെയും പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചു.

ആറുമാസം മുന്‍പേ നടന്ന സംഭവമായിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതെന്നാണ് വിവരം. തുടര്‍ന്നാണ് പോലീസ് ഇടപെടല്‍. ലോണി മേഖലയ്ക്കു സമീപം ട്രോണിക്ക സിറ്റിയിലെ ഇലായ്ച്ചിപ്പൂരിലാണ് അക്രമം നടന്നത്. ചങ്ങല ഉപയോഗിച്ച് യുവാക്കള്‍ നായയെ കെട്ടിത്തൂക്കുന്നതാണ് വീഡിയോയിലുള്ളത്. 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നായയുടെ ഉടമയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

പ്രദേശത്തെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധിപേരെ ഈ നായ ആക്രമിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. നായയ്ക്ക് ചില രോഗങ്ങളുണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാരണങ്ങളാലാണ് പ്രദേശവാസികള്‍ ചേര്‍ന്ന് നായയെ കൊല്ലാന്‍ പദ്ധതിയിട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു.

Content Highlights: dog hanged, ghaziabad, viral video, police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented