തീവണ്ടിതട്ടി മരിച്ചയാളിന്റെ തല നായ കടിച്ചെടുത്ത് വീട്ടുമുറ്റത്തിട്ടു, പരിഭ്രമിച്ച് വീട്ടുകാര്‍


മരിച്ചയാളിന്റെ തലയുമായി തെരുവുനായ റെയിൽവേപ്പാളത്തിനു സമീപത്തെ വീട്ടുമുറ്റത്ത് (സി.സി.ടി.വി. ദൃശ്യം),ചന്ദ്രബാബു

ഹരിപ്പാട്: തീവണ്ടിതട്ടിമരിച്ച ആളിന്റെ തല തെരുവുനായ കടിച്ചെടുത്തു സമീപത്തെ വീട്ടുമുറ്റത്തിട്ടു. രാവിലെ ഇതുകണ്ട് പരിഭ്രമിച്ച വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.

പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ ഉടല്‍ഭാഗം റെയില്‍വേപ്പാളത്തില്‍ കണ്ടെത്തി. വിമുക്ത ഭടന്‍ ചേപ്പാട് ആയിക്കാട് മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബു (62) ആണ് തീവണ്ടിതട്ടി മരിച്ചത്. ഞായറാഴ്ച രാത്രി വൈകി കാഞ്ഞൂര്‍ ഇലവക്കുളങ്ങരയ്ക്കുകിഴക്കുള്ള ലെവല്‍ക്രോസിലാണു സംഭവം.

റെയില്‍വേപ്പാളത്തിനോടു ചേര്‍ന്നുള്ള വീട്ടുമുറ്റത്താണു മൃതദേഹത്തിന്റെ തല കാണപ്പെട്ടത്.

ആദ്യഘട്ടത്തില്‍ പോലീസും നാട്ടുകാരും ആശയക്കുഴപ്പത്തിലായിരുന്നു. എന്നാല്‍, വീട്ടിലെ സി.സി.ടി.വി. പരിശോധിച്ചതോടെയാണു ദുരൂഹതയൊഴിഞ്ഞത്. തെരുവുനായ തല കടിച്ചെടുത്തുകൊണ്ടുവന്ന് മുറ്റത്തുവെക്കുന്നതും പിന്നാലെ മറ്റൊരുനായ ഇവിടേക്ക് ഓടിവരുന്നതും ദൃശ്യങ്ങളില്‍ കാണാം.

ചന്ദ്രബാബു ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം തുടങ്ങിയതായി കരീലക്കുളങ്ങര പോലീസ് പറഞ്ഞു. സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാവിഭാഗം ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ചന്ദ്രബാബു.

പരേതനായ ചെല്ലപ്പന്റെ മകനാണ്. ഭാര്യ: നടാഷ. മക്കള്‍: ബിന്‍ഷ ബാബു, അനുരൂപ് ചന്ദ്രന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍.

Content Highlights: dog bit off the head-train accident death man


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented