Photo: twitter.com/WOWNEWS14
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡോക്ടറെ വെടിവെച്ച് കൊന്നു. ഗാസിയാബാദിലെ മുരാദ്‌നഗറില്‍ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറായ ഷംഷാദി(40)നെയാണ് പട്ടാപ്പകല്‍ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. ക്ലിനിക്കില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ ഇവിടേക്ക് അതിക്രമിച്ചുകയറിയ അക്രമികള്‍ രണ്ടുതവണ ഡോക്ടര്‍ക്ക് നേരേ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ ഷംഷാദിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കിലെത്തിയ അക്രമിസംഘമാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്ന് ഡി.സി.പി. രവികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമിസംഘം ക്ലിനിക്കിലേക്ക് എത്തിയ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: doctor shot dead in uttar pradesh ghaziabad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..