വീട്ടിലേക്ക് മാലിന്യമെറിഞ്ഞെന്ന് ആരോപിച്ച് ആക്രമണം; അയല്‍ക്കാരന്റെ വെട്ടേറ്റ് ഡോക്ടറുടെ കൈ അറ്റു


Representational Image

കഞ്ഞിക്കുഴി: അയല്‍വാസിയായ യുവാവിന്റെ വെട്ടേറ്റ് ഡോക്ടറുടെ ഇടതു കൈയറ്റു. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വാരണം വൈദ്യവിഹാറില്‍ എ.എ. ഷേണായിക്കാണ് (51) സാരമായി പരിക്കേറ്റത്. ആക്രമണം നടത്തിയ വാരണം തോട്ടുങ്കല്‍ ആദിത്യനെ (22) മുഹമ്മ പോലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം.

വീട്ടിലേക്കു മാലിന്യമെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വടിവാളുമായി വീടുകയറി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഡോക്ടറെ കോട്ടയം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡോക്ടറുടെ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.

വീട്ടിലെ ജീപ്പും തകര്‍ത്തു. മുഹമ്മ ഇന്‍സ്‌പെക്ടര്‍ എന്‍. വിജയന്‍, എസ്.ഐ.മാരായ സി.ആര്‍. ബിജു, സി.എന്‍. ബിജുമോന്‍, സി.പി.ഒ.മാരായ വിഷ്ണു, വി. വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights: doctor attacked in kanjikuzhi alappuzha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented