പഴനിയില്‍ ഡോക്ടറെ ആക്രമിച്ച് കവര്‍ന്നത് നൂറുപവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും; മുഖ്യപ്രതി പിടിയില്‍


1 min read
Read later
Print
Share

അറസ്റ്റിലായ രാജശേഖറും ഇയാളിൽനിന്ന്‌ പിടിച്ചെടുത്ത കാർ, സ്വർണാഭരണങ്ങൾ, മുഖംമൂടികൾ തുടങ്ങിയവയും

പഴനി: പഴനി സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഉദയകുമാറിനെ (55) മര്‍ദിച്ച് 100 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും കവര്‍ച്ചനടത്തിയ സംഘത്തിലെ പ്രധാന കുറ്റവാളിയെ സ്പെഷ്യല്‍ പോലീസ് സംഘം അറസ്റ്റുചെയ്തു.

ദിണ്ടിക്കല്‍ ഭഗവതിയമ്മന്‍ തെരുവിലെ രാജശേഖറിനെയാണ് (30) അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്ന് കാര്‍, സ്വര്‍ണാഭരണങ്ങള്‍, അഞ്ചുകിലോഗ്രാം വെള്ളിവസ്തുക്കള്‍, മുഖംമൂടികള്‍, കൈയുറകള്‍, വാള്‍, ആയുധങ്ങള്‍, വ്യാജ നമ്പര്‍പ്ലേറ്റുകള്‍, ആഭരണങ്ങള്‍ ഉരുക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രില്‍ 13-നാണ് കവര്‍ച്ച നടന്നത്.

അണ്ണാനഗറിലെ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന സമയത്ത്, പുലര്‍ച്ചെ വീട്ടില്‍ കയറിയ, മുഖംമൂടി ധരിച്ച കവര്‍ച്ചസംഘം ഡോക്ടറെ കൈകാലുകള്‍ കെട്ടിയിട്ട് കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ മൂന്നുപ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവരില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയെ പിടികൂടിയത്.

Content Highlights: doctor attacked and robbed in palani accused arrested

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനശ്രമക്കേസ് പ്രതി പിടിയിൽ

Oct 2, 2023


advocate

1 min

കുടുംബത്തോടൊപ്പം ബാറില്‍ ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകന് മര്‍ദനം; ഇടിക്കട്ടകൊണ്ട്‌ മുഖത്തടിച്ചു

Oct 2, 2023


anas anu shiju

1 min

ലോഡ്ജിൽവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തി; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Oct 2, 2023

Most Commented