ഡോ. മഹേഷ്
ചിറ്റൂര്‍(പാലക്കാട്): ചികിത്സാപ്പിഴവുമൂലം ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് കുര്‍ണൂല്‍ സ്വദേശിയായ ഡോ. മഹേഷാണ് അറസ്റ്റിലായത്.
2018 ജനുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിളയോടിയിലെ കരുണ മെഡിക്കല്‍ കോളേജില്‍ വയറുവേദനയെത്തുടര്‍ന്ന് ചികിത്സക്കെത്തിയ പാട്ടികുളം ദഫേദാര്‍ചള്ള സ്വദേശിയായ സനല്‍കുമാറിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. സനല്‍കുമാറിന്റെ പരാതിയില്‍ മീനാക്ഷിപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ മെഡിക്കല്‍ എക്‌സ്‌പേര്‍ട്ട് പാനലിന്റെ അഭിപ്രായം ആവശ്യമായതിനാല്‍ മെഡിക്കല്‍ എക്‌സ്‌പെര്‍ട്ട് അപെക്‌സ് ബോര്‍ഡ് രൂപവത്കരിച്ച് അഭിപ്രായം തേടി.
ചികിത്സിച്ച ഡോക്ടറുടെ കൈപ്പിഴവുമൂലമാണ് കുട്ടി മരിച്ചതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആന്ധ്രാപ്രദേശിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..