'ചെരിപ്പുകളിലൊന്ന് പോലീസ് കാണിച്ചിരുന്നു; മൃതദേഹം കണ്ടപ്പോഴെ തിരിച്ചറിഞ്ഞു, അത് കിരണ്‍ തന്നെയെന്ന്'


കിരൺ, കിരണിന്റെ അച്ഛൻ മധുവും സഹോദരൻ അരുണും വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ

വിഴിഞ്ഞം: എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. വിഴിഞ്ഞം പോലീസ് വിളിപ്പിച്ച് കാര്യങ്ങള്‍ അറിയിക്കുമ്പോഴായിരുന്നു മകന്‍ കടലില്‍ വീണുവെന്ന് സംശയം ബലപ്പെട്ടത്. അതിനു കാരണക്കാരായവരെ വൈകിയായിരുന്നു അറിയാനായത് -കിരണിന്റെ അച്ഛന്‍ മധുവിന്റെ വാക്കുകളാണിത്. ആഴിമലയിലെ പാറപ്പുറത്തുനിന്ന് കിട്ടിയ മകന്റെ ചെരിപ്പുകളിലൊന്ന് ഞങ്ങളെ പോലീസ് കാണിച്ചിരുന്നു. അതു മകന്റേതാണെന്ന് പോലീസില്‍ അന്ന് മൊഴിയും നല്‍കിയിരുന്നു. കഴിഞ്ഞ 13-ന് കുളച്ചല്‍ തീരത്തടിഞ്ഞ മൃതദേഹം പോലീസ് വിളിപ്പിച്ച് കാണിച്ചപ്പോഴും മകന്‍ കിരണാണെന്ന് തന്റെ മനസ്സ് ഉറപ്പിച്ചിരുന്നു.

അവന്റെ വലതുകാലും ഇടതുകൈയില്‍ കെട്ടിയിരുന്ന ക്ഷേത്രത്തിലെ നൂലും എല്ലാം അടയാളങ്ങളായിരുന്നു. ഡി.എന്‍.എ. പരിശോധനാഫലം കിട്ടിയതിനുശേഷം വിഴിഞ്ഞം പോലീസ് ഞങ്ങളെ വിളിപ്പിച്ചു. കൂട്ടുകാരിയെ കാണാനെത്തിയതിനു തല്ലേണ്ടതില്ലായിരുന്നു. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായെങ്കില്‍ കിരണുള്‍പ്പെട്ട മൂന്നുപേരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാമായിരുന്നു. എങ്കില്‍ എനിക്ക് മകനെ നഷ്ടപ്പെടില്ലായിരുന്നെന്നും മധു സങ്കടത്തോടെ പറഞ്ഞു.

വീഡിയോ ദൃശ്യത്തില്‍ ചേട്ടന്‍ ആരെയൊ ഭയന്ന് തിരിഞ്ഞുനോക്കി ഓടുന്നതും കാണാമായിരുന്നു. ചേട്ടന്റെ നിസ്സഹായവസ്ഥ ആലോചിക്കുമ്പോള്‍ മനസ്സ് പൊറുക്കുന്നില്ല. തന്റെ ജ്യേഷ്ഠനെ മര്‍ദിച്ച രണ്ടുപേരെയും കൂടി അറസ്റ്റുചെയ്താലെ ജ്യേഷ്ഠന്റെ ആത്മാവിന് ശാന്തികിട്ടുകയുള്ളൂവെന്ന് കിരണിന്റെ സഹോദരന്‍ അരുണ്‍ പറഞ്ഞു.

കുളച്ചലില്‍ കടലില്‍ക്കണ്ട മൃതദേഹം കിരണിന്റേതു തന്നെ

ആഴിമല കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മൊട്ടമൂട് വള്ളോട്ടുകോണം ആര്‍.സി.പള്ളിക്കു സമീപം മധുവിന്റെയും മിനിയുടെയും മകന്‍ കിരണിന്റെ(25) മൃതദേഹമാണ് ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കിരണിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ആഴിമല കടലില്‍ കാണാതായ കിരണന്റെ മൃതദേഹം അടിഞ്ഞത് കുളച്ചല്‍ ഇരമ്മിയന്‍ തുറ കടപ്പുറത്തായിരുന്നു. വ്യാഴാഴ്ച രാവിലെ കുളച്ചല്‍ നിദ്രവിളയിലെ പോലീസ് സ്റ്റേഷനില്‍ ബന്ധുക്കളെ എത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. നാഗര്‍കോവിലിലെ ആശാരിപള്ളം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകീട്ടോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഈ മാസം ഒന്‍പതിനായിരുന്നു കിരണിനെ കാണാതായത്. സമൂഹമാധ്യമത്തിലൂടെ പരിചപ്പെട്ട ആഴിമല സ്വദേശി യുവതിയെ കാണാനെത്തിയതായിരുന്നു കിരണ്‍ സുഹൃത്തായ അനന്തുവിനും ബന്ധുവായ മെല്‍വിനുമൊപ്പം എത്തിയത്. യുവതിയുടെ വീടിന് മുമ്പിലെത്തിയ ഇവരെ, യുവതിയുടെ സഹോദരന്‍ ഹരിയും ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് രാജേഷും സുഹൃത്തായ അരുണും ചേര്‍ന്ന് മര്‍ദിച്ചതിനുശേഷം ആഴിമല ഭാഗത്തേക്കു തട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് രാജേഷിന്റെ ബൈക്കിലിരുന്ന കിരണ്‍ ഇറങ്ങിയോടുകയും പിന്നീട് ആഴിമല കടലില്‍ കാണാതാവുകയും ചെയ്തുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

കിരണുള്‍പ്പെട്ട യുവാക്കളെ മനഃപൂര്‍വം ദേഹോപദ്രവം ചെയ്യുന്നതിന് തട്ടിക്കൊണ്ടുപോയതിന് യുവതിയുടെ സഹോദരനും ബന്ധുവും സുഹൃത്തുമുള്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു. ഇവരില്‍ രാജേഷിനെ പോലീസ് അറസ്റ്റുചെയ്തു. എസ്‌.െഎ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ്, ലിജോ മണി, എ.എസ്‌.െഎ. അനില്‍, പോലീസുകാരായ സെല്‍വരാജ്, സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Content Highlights: DNA confirms body found at Colachel is of Kiran

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented