വ്യാജ മദ്യവില്‍പ്പനക്കെതിരേ പ്രതികരിച്ചു; കൗണ്‍സിലറെ മദ്യവില്‍പ്പനക്കാരി വെട്ടിക്കൊന്നു


ഭര്‍ത്താവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് എസ്തറെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സതീഷ് അവിവാഹിതനാണ്.

പ്രതിയായ എസ്തർ ലോകേശ്വരി, ഇൻസെറ്റിൽ കൊല്ലപ്പെട്ട സതീഷ്

ചെന്നൈ: കരിഞ്ചന്തയില്‍ മദ്യം വില്‍ക്കുന്നതിനെതിരേ പ്രതികരിച്ച ഡി.എം.കെ. കൗണ്‍സിലറെ മദ്യവില്‍പ്പനക്കാരി വെട്ടിക്കൊന്നു. ശ്രീപെരുംപുത്തൂരിനടുത്ത് പടപ്പൈ മധുവീരപ്പട്ട് പഞ്ചായത്ത് കൗണ്‍സിലര്‍ സതീഷാണ് (31) മരിച്ചത്. സതീഷിനെ കൊലപ്പെടുത്തിയ എസ്തര്‍ ലോകേശ്വരി(37) ഒളിവിലാണ്. മധുവീരപ്പട്ട് മേഖലയില്‍ എസ്തര്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നതിനെ സതീഷ് ചോദ്യംചെയ്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമികനിഗമനം.

കഴിഞ്ഞദിവസം പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്നുപറഞ്ഞ് സതീഷിനെ എസ്തര്‍ വീട്ടിലേക്കുക്ഷണിച്ചു. സംസാരത്തിനിടെ എസ്തര്‍ അരിവാളുകൊണ്ട് സതീഷിന്റെ തലയിലും മുതുകത്തും വെട്ടി. തുടര്‍ന്ന് പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്ന് റോഡില്‍ ഉപേക്ഷിച്ച് വീട് പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു.

എസ്തറിനൊപ്പം ചില കൂട്ടാളികളും ഉള്ളതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സോമംഗലം പോലീസാണ് കേസന്വേഷിക്കുന്നത്. സതീഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് എസ്തറെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സതീഷ് അവിവാഹിതനാണ്.

Content Highlights: dmk ward councilor hacked to death by woman in tambaram tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented