പൊറോട്ടയ്ക്ക് വില കൂടുതലെന്നാരോപിച്ച്‌ ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു


• അക്രമിസംഘം ഹോട്ടലിൽ ഡിജോയിയുമായി വഴക്കുണ്ടാക്കുന്നതിന്റെ സി.സി. ടി.വി. ദൃശ്യം, ഇൻസൈറ്റിൽ പരിക്കേറ്റ ഡിജോയ് ആശുപത്രിയിൽ

ആറ്റിങ്ങൽ: പൊറോട്ടയ്ക്ക് കൂടുതൽ വിലയീടാക്കിയെന്നാരോപിച്ച് കാറിലെത്തിയ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാൻഡ് എന്ന ഹോട്ടലിന്റെ ഉടമ ആറ്റിങ്ങൽ മൂന്ന്മുക്ക് ബി.എൽ.നിവാസിൽ ഡിജോയിക്കാണ് (34) പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 12.45-നാണ് സംഭവം. കാറിലെത്തിയ അഞ്ചംഗസംഘം ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച് പണമടച്ചശേഷം മടങ്ങി. അല്പസമയം കഴിഞ്ഞ് ഈ സംഘം തിരികെ ഹോട്ടലിലെത്തി പൊറോട്ടയ്ക്ക് അമിതവിലയീടാക്കിയെന്നാരോപിച്ച് ഡിജോയിയുമായി വഴക്കുണ്ടാക്കി. ഒരു പൊറോട്ടയ്ക്ക്‌ 12 രൂപയാണ്‌ ഇവിടത്തെ വില. തുടർന്ന് ക്യാഷ്‌കൗണ്ടറിലായിരുന്ന ഡിജോയിയെ സംഘം കടയ്ക്ക് പുറത്തേയ്ക്ക് വിളിച്ചുകൊണ്ടുപോയി. ഡിജോയി പോലീസിനെ വിളിക്കാനായി ഫോണെടുത്തപ്പോൾ കടയ്ക്കുമുന്നിൽ അടുക്കിവച്ചിരുന്ന പാലിന്റെ ഡ്രേ എടുത്ത് അക്രമികളിലൊരാൾ പിന്നിൽനിന്നു തലയ്ക്കടിച്ചു.

അടികൊണ്ട് നിലത്തുവീണ ഡിജോയിയെ വീണ്ടും മർദ്ദിച്ചശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. ഹോട്ടൽജീവനക്കാരെത്തിയാണ് ഡിജോയിയെ ആശുപത്രിയിലെത്തിച്ചത്. ആറ്റിങ്ങൽ പോലീസിൽ പരാതി നല്കി.

Content Highlights: dispute in paratha size - hotel owner attacked by a group

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented