വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കം; കോളേജ് വിദ്യാർഥികളെ സംഘം ചേർന്ന് മർദിച്ചു


വിദ്യാർഥിയുടെ മുതുകിൽ കമ്പി വടികൊണ്ട് അടിച്ചതിന്റെ പാട്, പരിക്കേറ്റ അലക്‌സ്

തൊടുപുഴ: കോളേജ് വിദ്യാര്‍ഥികളെ അഞ്ച് പേരടങ്ങുന്ന സംഘം വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചു. ഒരു വിദ്യാര്‍ഥിയുടെ കവിളെല്ലും കൈയ്യും തല്ലിയൊടിച്ചു. മറ്റൊരു വിദ്യാര്‍ഥിയെ കമ്പിവടിക്ക് അടിക്കുകയും കൈയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

അല്‍ അസ്ഹര്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അലക്സ് കെ.സാബു, നിതിന്‍ തോമസ് വര്‍ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ പ്രദേശവാസികളായ സുധീര്‍, ഷാജഹാന്‍, ഷാനവാസ്, കണ്ടലറിയാവുന്ന മറ്റ് രണ്ട് പേര്‍ എന്നിവരുടെ പേരില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സുധീറിനെ പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെ പിടികൂടിയെങ്കിലും മറ്റുള്ള പ്രതികള്‍ ഒളിവിലാണ്.

വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതുച്ചിറയില്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുറിയിലേക്ക് കമ്പിവടി ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി അക്രമി സംഘം എത്തുകയായിരുന്നു. വാതില്‍ ബലംപ്രയോഗിച്ച് തുറന്ന സംഘം മുറിയിലുണ്ടായിരുന്ന അലക്സും നിതിനും അടക്കമുള്ളവരെ പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ മറ്റ് വിദ്യാര്‍ഥികള്‍ക്കും അക്രമി സംഘത്തിന്റെ മര്‍ദനമേല്‍ക്കേണ്ടി വന്നു. അലക്‌സിന്റെ ഇടതുകൈയ്ക്കും കവിളെല്ലിനും പൊട്ടലേറ്റു.

നിതിന്റെ കൈയ്ക്കും തലയ്ക്കും പുറത്തുമാണ് ഇരുന്പുവടിക്ക് അടിയേറ്റത്. തടയാന്‍ ശ്രമിച്ച മറ്റൊരു വിദ്യാര്‍ഥിയുടെ കൈയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയതോടെ അക്രമിസംഘം മടങ്ങി. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് വിദ്യാര്‍ഥികളും ചില നാട്ടുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥിയുടെ വാഹനം മറ്റൊരു വാഹനവുമായി ഉരസിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ നടന്ന വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് മാറി. അന്ന് വിദ്യാര്‍ഥികളെ പലക ഉപയോഗിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വ്യാഴാഴ്ച രാത്രി വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുറികള്‍ കേന്ദ്രീകരിച്ച് ആക്രമണം നടന്നത്. പ്രദേശവാസികളായ ഒരുപറ്റം ആളുകള്‍ നിരന്തരമായി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇവര്‍ക്കെതിരേ പോലീസില്‍ പരാതിപ്പെടുന്നവരെ വാടകയ്ക്ക് താമസിക്കുന്ന മുറികളുടെ ഉടമസ്ഥരെ ഭീഷണിപ്പെടുത്തി മുറികളില്‍ നിന്നും വിദ്യാര്‍ഥികളോട് ഒഴിഞ്ഞുപോകണമെന്ന് പറയിക്കുന്നതും പതിവായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികളാണ് പരാതി കൊടുത്തതിന്റെ പേരില്‍ പെരുവഴിയിലായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പെണ്‍കുട്ടികളോടും ചില പ്രദേശവാസികള്‍ മോശമായി പെരുമാറുന്നത് പതിവാണെന്ന് വിദ്യാര്‍ഥിനികളും പറഞ്ഞു. പരാതി നല്‍കിയാല്‍പോലും പോലീസ് ഈ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലന്നാേക്ഷപവും ഉയരുന്നുണ്ട്.

എന്നാല്‍, വിദ്യാര്‍ഥികള്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പടെ പ്രദേശവസികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ടൗണില്‍ കറങ്ങി നടന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നാേക്ഷപവും ഉണ്ട്.

Content Highlights: Disput- gang beat up the college students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented