18 കേസുകളില്‍ കുറ്റക്കാരന്‍; കോടതി നിര്‍ദേശത്തില്‍ പിരിച്ചുവിട്ട പോലീസുകാരന് ക്രൈംബ്രാഞ്ചില്‍ നിയമനം


ശ്രീമോൻ | Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: അധികാരം ദുര്‍വിനിയോഗം ചെയ്തതിന് പിരിച്ചുവിടപ്പെട്ട ഇന്‍സ്‌പെക്ടറെ പോലീസില്‍ തിരിച്ചെടുത്തു. തൊടുപുഴ എസ്.എച്ച്.ഒ. ആയിരുന്ന എന്‍.ജി. ശ്രീമോനെയാണ് ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തത്. മുന്‍പ് 18 കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇയാളെ സർവീസില്‍നിന്ന് പിരിച്ചുവിട്ടത്.

കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി. ആര്‍ അനിലുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം വട്ടപ്പാറ ഇന്‍സ്‌പെക്ടര്‍ ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു. ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത കാര്യവുമുള്ളത്.

സിവില്‍ തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് ഐ.ജി. എച്ച്. വെങ്കിടേഷ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണു അന്നത്തെ നടപടി. ശ്രീമോനെതിരേ മുപ്പതിലധികം സംഭവങ്ങളില്‍ പരാതി ഉന്നയിച്ചിരുന്നു.

ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും 18 പരാതികളില്‍ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു. അഴിമതി, കൈക്കൂലി, കസ്റ്റഡി മര്‍ദനം, ഭീഷണിപ്പെടുത്തല്‍ അടക്കം നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയിരുന്നത്. തുടർന്ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍. ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു അന്ന് കോടതിയുടെ പരാമര്‍ശം.

പിന്നീട് ശ്രീമോന്‍ എഡിജിപി വിജയ് സാഖറെയ്ക്ക് അപ്പീല്‍ നല്‍കുകയും തുടര്‍ന്ന് തിരിച്ചെടുക്കുകയുമായിരുന്നു. പിരിച്ചുവിടല്‍ റദ്ദാക്കിയ ശേഷം മൂന്ന് വര്‍ഷത്തെ ശമ്പളം തടഞ്ഞുവയ്ക്കല്‍ എന്നതിലേക്ക് ശിക്ഷ ചുരുക്കിയിരിക്കുകയാണ് ഇപ്പോള്‍.

Content Highlights: police, sreemon, inspector, dimisal cancelled


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented