നയനയുടെ മരണം: കൊലപാതകംതന്നെയെന്ന് നിഗമനം, ഉദ്യോഗസ്ഥ വീഴ്ചയില്‍ അന്വേഷണം വന്നേക്കും


സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച മ്യൂസിയം പോലീസാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍.

1. പ്രതീകാത്മകചിത്രം 2. നയനാ സൂര്യ

തിരുവനന്തപുരം: നയനയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കമ്മിഷണര്‍ നാഗരാജുവിന്റെ നേതൃത്വത്തില്‍ സഹോദരന്‍ മധുവിനെ കഴിഞ്ഞദിവസം വിളിച്ചുവരുത്തി മൊഴിയെടുത്തു. മണിക്കൂറുകളോളം നീണ്ട മൊഴിയെടുക്കലില്‍ തന്റെ സംശയങ്ങളും സാധ്യതകളും സഹോദരന്‍ പങ്കുവെച്ചു.

നയനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അഴീക്കല്‍ കരിമണല്‍ഖനന വിരുദ്ധ സമരത്തെക്കുറിച്ചുമൊക്കെ ചോദിച്ചറിഞ്ഞതായാണ് വിവരം. മൊബൈല്‍ഫോണിലേക്ക് അവസാനമായി വന്ന വിളി അമ്മ ഷീലയുടേതായിരുന്നു. മരണത്തിന് രണ്ടുദിവസം മുന്‍പു വന്ന ആ കോളിനു ശേഷം മറ്റ് കോളുകളൊന്നും ഈ ഫോണിലേക്കു വന്നിരുന്നില്ല. കോള്‍ വിവരങ്ങള്‍ ശേഖരിച്ചാലും മിസ്ഡ്കോള്‍ വിവരങ്ങള്‍ ലഭിക്കില്ല.

അതേസമയം സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച മ്യൂസിയം പോലീസാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥ വീഴ്ചയില്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. എ.സി. ജെ.കെ.ദിനിലിന്റെ പുനഃപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍.അജിത്ത് കുമാര്‍ കേസ് ക്രൈംബ്രാഞ്ചിനു വിടാന്‍ തീരുമാനിച്ചിരുന്നു. കൊലപാതകം തന്നെയാകാം എന്ന നിഗമനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിനു പുറത്തുള്ള സംസ്ഥാന പോലീസ് മേധാവി മടങ്ങിയെത്തിയാലേ ഇക്കാര്യത്തില്‍ ഉത്തരവ് ഉണ്ടാകൂ.

Content Highlights: Director nayana surya's death police crime beat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented