ഹണിട്രാപ്പില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; 'ഫിനിക്‌സ് കപ്പിളി'നെയും കൂട്ടുപ്രതികളെയും ചോദ്യംചെയ്യും


പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്താലേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നും സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

Photo: instagram.com/phoenix___couple___official

പാലക്കാട്: പാലക്കാട്ടെ ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തൃശ്ശൂര്‍ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്(20) റോഷിത്(20) എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ഇരിങ്ങാലക്കുടയിലെ വ്യവസായിയെയാണ് ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയത്. കേസില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ദമ്പതിമാര്‍ അടക്കം ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത്.

അതേസമയം, പിടിയിലായ ഹണിട്രാപ്പ് സംഘത്തിനെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പാലക്കാട് സൗത്ത് പോലീസ് പ്രതികരിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്താലേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നും സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പാലാ സ്വദേശിയായ ശരത്തായിരുന്നു ഹണിട്രാപ്പ് തട്ടിപ്പിന്റെ സൂത്രധാരന്‍. സാമൂഹികമാധ്യമങ്ങളില്‍ സ്ത്രീയുടെ പേരില്‍ വ്യാജ ഐ.ഡി. നിര്‍മിച്ച ഇയാള്‍ ഇരിങ്ങാലക്കുടയിലെ വ്യവസായിക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിക്കുകയായിരുന്നു. ഫോണില്‍ സംസാരിക്കണമെന്ന് വ്യവസായി പറഞ്ഞതോടെ ഇയാള്‍ ദേവുവിനെയും ഭര്‍ത്താവ് ഗോകുലിനെയും സമീപിച്ചു. നല്ലൊരു തുക ഇവര്‍ക്ക് വാഗ്ദാനം ചെയ്തതോടെ വ്യവസായിയുമായി ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും ദേവു ഏറ്റെടുത്തു.

ഭര്‍ത്താവ് ഗള്‍ഫിലാണെന്നും പാലക്കാടാണ് വീടെന്നും വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നുമാണ് ദേവു വ്യവസായിയോട് പറഞ്ഞിരുന്നത്. നേരില്‍ കാണാനായി പാലക്കാട്ടേക്ക് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ 28-ാം തീയതി പാലക്കാട് എത്തിയ പരാതിക്കാരനെ ദേവു ഒലവക്കോട്ട് വെച്ച് നേരില്‍ക്കണ്ടു. ഇവിടെനിന്ന് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് ഇയാളെ യാക്കരയിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. ഈ സമയത്താണ് സംഘത്തിലെ മറ്റുള്ളവര്‍ വീട്ടിലേക്ക് ഇരച്ചെത്തിയത്. തുടര്‍ന്ന് പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണമാലയും എടിഎം കാര്‍ഡുകളും കാറും ഇവര്‍ കൈക്കലാക്കുകയായിരുന്നു. പിന്നീട് ഇയാളെ കാറില്‍ കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ യാത്രയ്ക്കിടെ മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് കാറില്‍നിന്നിറങ്ങിയ പരാതിക്കാരന്‍ ഓടിരക്ഷപ്പെട്ടു. ഇതിനുശേഷം വ്യവസായിയുടെ വീട്ടില്‍വിളിച്ചും സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. വ്യവസായിയുടെ ഭാര്യയോടാണ് പണം ആവശ്യപ്പെട്ടത്. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഹണിട്രാപ്പ് തട്ടിപ്പിനായി പാലക്കാട് യാക്കരയിലെ വീട് സംഘം വാടകയ്ക്കെടുത്തതാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഓണ്‍ലൈന്‍ വഴി ശരത്താണ് യാക്കരയിലെ വീട് വാടകയ്ക്കെടുത്തിരുന്നത്. മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി 11 മാസത്തേക്കായിരുന്നു കരാര്‍ എഴുതിയിരുന്നത്.

അറസ്റ്റിലായ ദമ്പതിമാര്‍ക്ക് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്‌സാണുള്ളത്. ഫിനിക്സ് കപ്പിള്‍ എന്ന പേരിലാണ് ദേവുവും ഭര്‍ത്താവ് ഗോകുല്‍ദീപും സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇവര്‍ക്ക് അറുപതിനായിരത്തിലേറെ ഫോളോവേഴ്സുണ്ട്. യൂട്യൂബില്‍ നാലായിരത്തിലധികം സബ്സ്‌ക്രൈബേഴ്സും. ദമ്പതിമാര്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേരാണ് ഇവരുടെ പോസ്റ്റുകളില്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരുവര്‍ഷം മുമ്പാണ് കൊല്ലം സ്വദേശിയായ ദേവുവും കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപും വിവാഹതിരായത്. വീട്ടമ്മയാണെന്നും നേരത്തെ ഏവിയേഷന്‍ കോഴ്സ് പഠിച്ചിട്ടുണ്ടെന്നുമാണ് ദേവു സാമൂഹികമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലും നാല് കോളേജുകളിലും ജോലിചെയ്തിട്ടുണ്ടെന്നും നിലവില്‍ എം.ബി.എയ്ക്ക് പഠിക്കുകയാണെന്നും യുവതി പറഞ്ഞിരുന്നു. പലവിധ ജോലികള്‍ ചെയ്തശേഷം ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നാണ് ഗോകുല്‍ അവകാശപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ണൂരില്‍നിന്ന് കൊച്ചിയില്‍ എത്തി താമസമാക്കിയതാണെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

Content Highlights: devu gokul deep phoenix couple official instagram couple honey trap case two more arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented