ഡെന്‍സിയുടെ ശരീരഭാഗങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്ക്; ബാക്കി തിരികെ സംസ്‌കരിച്ചു


നോർത്ത് ചാലക്കുടി സെയ്ന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിലെ കല്ലറയിൽനിന്ന് എടുത്ത ഡെൻസിയുടെ ശരീരഭാഗങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കയറ്റാൻ കൊണ്ടുപോകുന്നു, ഇൻസൈറ്റിൽ ഡെൻസി

ചാലക്കുടി: യു.എ.ഇ.യില്‍ മരിച്ച നോര്‍ത്ത് ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണിയുടെ ശരീരഭാഗങ്ങള്‍ കല്ലറയില്‍നിന്ന് പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി വിശദപരിശോധനയ്ക്കുള്ള സാന്പിള്‍ ശേഖരിച്ചു. ബാക്കി ശരീരഭാഗങ്ങള്‍ വൈകീട്ട് നാലുമണിയോടെ തിരികെയെത്തിച്ച് സംസ്‌കരിച്ചു.



സാധാരണ മരണമായി കരുതി 2020 മാര്‍ച്ച് 10-നാണ് ശരീരം അടക്കം ചെയ്തത്. കൊലപാതകമാണെന്ന് മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാവിലെ നോര്‍ത്ത് ചാലക്കുടി സെയ്ന്റ് ജോസഫ് പള്ളിയിലെ കല്ലറയില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയത്.

രാവിലെ ഒമ്പതിന് ആരംഭിച്ച നടപടികള്‍ ഉച്ചയ്ക്ക് 12.10-നാണ് അവസാനിച്ചത്. ഡെന്‍സിയുടെ അമ്മയും അടുത്ത ബന്ധുക്കളും സന്നിഹിതരായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് തലവന്‍ ഡോ. എ.കെ. ഉന്മേഷാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

നിലമ്പൂരില്‍ നിന്നെത്തിയ ഫൊറന്‍സിക് അസിസ്റ്റന്റ് കാമിനി ഉള്‍പ്പടെ ഫോറന്‍സിക് വിദഗ്ധര്‍ സഹായികളായി. നിലമ്പൂര്‍ ഡിവൈ.എസ്.പി. സജു കെ. എബ്രഹാം, ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, ചാലക്കുടി എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ചാലക്കുടി തഹസില്‍ദാര്‍ ഇ.എന്‍. രാജു മേല്‍നോട്ടം വഹിച്ചു.

ഡെന്‍സിയുടെ കല്ലറ തുറക്കുന്ന സമയത്ത് അമ്മ റോസിലി സെമിത്തേരിയിലിരുന്ന് കരയുന്നു

സ്ട്രച്ചറില്‍ ശേഖരിച്ചുവെച്ച അവശിഷ്ടങ്ങള്‍ ആംബുലന്‍സിലാണ് തൃശ്ശൂരിലേക്ക് കൊണ്ടുപോയത്. വികാരി ജോണ്‍സണ്‍ തറയില്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എബി ജോര്‍ജ്, മുന്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍, മുന്‍ വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, തുടങ്ങിയവര്‍ എത്തിയിരുന്നു. 2020 മാര്‍ച്ച് അഞ്ചിനാണ് ഡെന്‍സി അബുദാബിയില്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി ഹാരിസിനെയും ഡെന്‍സിയെയും ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഡെന്‍സിയുടെ മൃതദേഹം മാര്‍ച്ച് 10-ന് ചാലക്കുടിയില്‍ കൊണ്ടുവന്ന് അടക്കം ചെയ്തു. പാരമ്പര്യവൈദ്യന്‍ സാബാകരീമിന്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിയത്.

Content Highlights: Dency's body parts for scientific examination


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented