നസീബ്
തലയോലപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡെലിവറി ബോയിയെ പോലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ രണ്ടാര്‍ അഴയിടത്തേല്‍ നസീബ് (27)നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വടയാര്‍ ഇളങ്കാവ് ചക്കുങ്കല്‍ ഭാഗത്തുകൂടി സൈക്കിളില്‍ പോകുകയായിരുന്നു.
ബൈക്കില്‍ വിതരണംചെയ്യാനുള്ള സാധനങ്ങളുമായി വരുകയായിരുന്ന പ്രതി ഇവരെ കണ്ടു. വിദ്യാര്‍ഥിനികളുടെ അടുത്തെത്തിയ ഇയാള്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ദൃക്സാക്ഷി ഇല്ലാത്തതിനാല്‍ പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Delivery boy arrested for attempt to molest minor girls
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..